23.9 C
Kottayam
Thursday, June 4, 2026

ദല്‍ഹിയിലെ അക്രമ സമരം ട്രംപിന്റെ സന്ദര്‍ശനത്തിലെ നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: കെ.സുരേന്ദ്രന്‍

Must read

തിരുവനന്തപുരം: ദല്‍ഹിയില്‍ ഒരുവിഭാഗം ആളുകള്‍ പൗരത്വ നിയമ വിരുദ്ധമെന്ന പേരില്‍ നടത്തിവരുന്ന അക്രമ സമരം രാജ്യത്തിന്റെ സമാധാനവും ജനങ്ങളുടെ സൈ്വര്യ ജീവിതവും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യാ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തവും ഊഷ്മളവുമാകുന്നതോടെ നമ്മുടെ രാജ്യത്തിന് നിരവധി നേട്ടങ്ങളാണുണ്ടാകുന്നത്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയാണുണ്ടായത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനം രാജ്യത്തുണ്ടാക്കിയ ചലനം അത് വ്യക്തമാക്കുന്നതാണ്. ഈ നേട്ടത്തില്‍ വിറളിപൂണ്ടവരാണ് അക്രമ സമരം നടത്തി ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്.
രാജ്യത്ത് നടന്നുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളെല്ലാം അപ്രസക്തമായി. നിയമത്തിന്റെ ശരിയായ വശം മനസ്സിലാക്കിയ ജനങ്ങള്‍, അവരെ വഴിതെറ്റിക്കാന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്ന രാഷ്ട്രീയക്കാരെ നിരാകരിച്ച് പൗരത്വനിയമ ഭേദഗതിയെ അംഗീകരിച്ചു.

വളരെ ന്യൂനപക്ഷങ്ങളായ ചിലര്‍ നടത്തുന്ന അക്രമ സമരങ്ങള്‍ മാത്രമാണിപ്പോള്‍ ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ മാത്രം നടന്നുവരുന്നത്. ദല്‍ഹിയിലെ ദേശവിരുദ്ധ സമരത്തെ കേരളത്തിലെ ചില നേതാക്കള്‍ പിന്തുണച്ച് രംഗത്തുവന്നത് കേരളത്തിലും കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. രാജ്ഭവനുമുന്നില്‍ ചിലര്‍ നടത്തുന്ന സമരത്തിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ സമീപനവും അതിനു തെളിവാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week