25.5 C
Kottayam
Friday, June 5, 2026

സുരേന്ദ്രനെ കാത്തിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കടന്നല്‍ ഇളകി; അണികളെ നിരാശരാക്കി സംസ്ഥാന അദ്ധ്യക്ഷന്‍; ഇറങ്ങാതിരുന്നത് തിരക്കായതിനാലെന്ന് നേതാക്കള്‍

Must read

കൊല്ലം:കടന്നല്‍ ഇളകിയതോ അതോ സമയക്കുറവോ? പത്തനാപുരത്ത് പ്രവര്‍ത്തകരെ നിരാശരാക്കി കെ സുരേന്ദ്രന്‍. വിജയ യാത്ര നയിച്ച് വന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കാണാന്‍ കാത്തു നിന്നവര്‍ നിരാശരായി മടങ്ങി. ഇന്നലെയാണ് സംഭവം. ജില്ലാ അതിര്‍ത്തിയായ പത്തനാപുരത്ത് രാവിലെ 9ന് ആയിരുന്നുവിജയ യാത്രയ്ക്ക് സ്വീകരണം നിശ്ചയിച്ചിരുന്നത്. രാവിലെ 8 മണി മുതല്‍ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരെകൊണ്ട് കല്ലുംകടവും പരിസരവും നിറഞ്ഞിരുന്നു.

പത്തര മണിയോടെ കാറില്‍ കല്ലുംകടവില്‍ എത്തിയ സുരേന്ദ്രന്‍ കാറില്‍ നിന്നു കൊണ്ട് അഭിവാദ്യം ചെയ്ത ശേഷം ഇറങ്ങാതെ യാത്ര തുടര്‍ന്നു. സ്വീകരിക്കാനായി മാലയും ബൊക്കയും ആരതിയും വാദ്യമേളങ്ങളും തുറന്ന വാഹനവും ഒക്കെ തയ്യാറായിരുന്നെങ്കിലും ധൃതിവെച്ച് സുരേന്ദ്രന്‍ കാറില്‍ യാത്ര തുടരുകയാണുണ്ടായത്. പത്തനാപുരം ടൗണില്‍ സുരേന്ദ്രന്‍ സ്വീകരണം ഏറ്റുവാങ്ങുമെന്നും സംസാരിക്കുമെന്നും കരുതി കാറിന് പിന്നാലെ നേതാക്കളും പ്രവര്‍ത്തകരും എത്തിയെങ്കിലും ടൗണിലും സുരേന്ദ്രനിറങ്ങിയില്ല. ഇത് പ്രവര്‍ത്തകരുടെ നിരാശ ഇരട്ടിയാക്കി.

ഇതിനിടെ കല്ലുംകടവില്‍ കടന്നല്‍കൂട് ഇളകി കടന്നല്‍ എത്തിയതിനാലും ജില്ലയില്‍ സ്വീകരണ പരിപാടിയും ചാത്തന്നൂരില്‍ അടിയന്തര കോര്‍ കമ്മറ്റിയും ഉള്ളതിനാലുമാണ് കെ സുരേന്ദ്രന്‍ പത്തനാപുരത്തു നിന്നും ധൃതിയില്‍ പോയതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week