തിരുവന്തപുരം: ഇന്ധനവില വര്‍ധനവിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധനത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേരളം തയാറാകാത്തതാണ് വില കൂടാന്‍ കാരണം.
മുഖ്യമന്ത്രി പിണറായി വിജയന് മനസാക്ഷിയുണ്ടെങ്കില്‍ പെട്രോളിന് പത്ത് രൂപ കുറയ്ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ 13-ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.
ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90.85 ആയി. ഡീസല്‍ ലിറ്ററിന് 85.49 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു.