കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യൂത്ത് ലീഗിനെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം. കോഴിക്കോട് എടച്ചേരിയില്‍ ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ രാജ് ആണ് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ ഭീഷണി പ്രസംഗം നടത്തിയത്.
‘സിപിഎമ്മിനെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു, കെ.ടി. ജയകൃഷ്ണന്‍. പറഞ്ഞതാ, ഡിവൈഎഫ്‌ഐക്കാരന്‍ റോഡില്‍ ഇറങ്ങിയാല്‍ കൊല്ലുമെന്ന്. ആ കെ.ടി. ജയകൃഷ്ണനെ ഇന്ന് പോസ്റ്ററിലേ കാണാന്‍ കഴിയൂ..’- രാഹുല്‍ രാജ് പ്രകോപന പ്രസംഗത്തില്‍ പറഞ്ഞു.
എടച്ചേരിയില്‍ യുഡിഎഫ് പ്രകടനത്തിനു നേരെ ഉണ്ടായ ആക്രമണം അവര്‍ തന്നെ ആസൂത്രണം ചെയ്തതാണ്. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഏത് യൂത്ത് ലീഗുകാരനും നടത്താം. എന്നാല്‍ മറിച്ചായാല്‍ മൂത്രമൊഴിക്കാന്‍ പോലും ഒരു യൂത്ത് ലീഗുകാരന്‍ പുറത്തിറങ്ങില്ലെന്നും രാഹുല്‍ ഭീഷണി മുഴക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News