കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: കണ്ണൂര്‍ എം.പി കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ആണ് ചടങ്ങ് നടന്നത്. രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും ഹാരാര്‍പ്പണം നടത്തിയ ശേഷമാണ് കെ.സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

ചുമതലയേല്‍ക്കല്‍ ചടങ്ങിന് മുന്നോടിയായി സുധാകരന് സേവാദള്‍ വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അതിനുശേഷം സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തി. ചടങ്ങില്‍ കെ.സുധാകരന്‍ സംസാരിച്ചു. സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി.

വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി.സിദ്ദിഖ്, പി.ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സ്ഥാനമേറ്റു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, താരിഖ് അന്‍വര്‍, കെ.മുരളീധരന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News