24.9 C
Kottayam
Saturday, June 6, 2026

‘നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ പുനഃസംഘടന എനിക്കും വേണ്ട’; സഹായിക്കണമെന്ന് കൈകൂപ്പി കെ സുധാകരന്‍

Must read

തിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. പുനഃസംഘടന വൈകുന്നതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അതൃപ്തി അറിയിച്ചു. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

സഹായിക്കണമെന്ന് കൈകൂപ്പികൊണ്ട് യോഗത്തില്‍ സുധാകരന്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ട്.ഒടുവില്‍ പുനഃസംഘടനയില്‍ തീരുമാനം എടുത്താണ് യോഗം പിരിഞ്ഞത്.ജില്ലാതലത്തിലെ പുനഃസംഘടനാ ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ ഡിസിസി പ്രസിഡന്റും ജില്ലയുടെ ചാര്‍ജുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കെപിസിസിക്ക് നല്‍കണം. ജില്ലകളില്‍ നിന്നും ലിസ്റ്റ് ലഭിച്ചാല്‍ 10 ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തല സമിതിക്ക് നിര്‍ദേശം നല്‍കി.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുത്തതോടെ ഏഴംഗ ഉപസമിതിക്ക് കെപിസിസി രൂപം നല്‍കിയിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, ഗ്രൂപ്പ് പ്രതിനിധികളായി കെ സി ജോസഫ്, ജോസഫ് വാഴക്കന്‍, എ പി അനില്‍കുമാര്‍, കെ ജയന്ത്, എം ലിജു എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഉപസമിതി.

എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. എംപിമാര്‍ നടത്തിയ പരസ്യ പ്രസ്താവനക്കെതിരെയാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

- Advertisement -

അത്തപ്പൂക്കളത്തിന്റെ നടുവില്‍ നായകേറിയിരിക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ പരിപാടികളുടെ അവസാനമെന്നും വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ അച്ചടക്ക ലംഘനമാണ് നടത്തുന്നതെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് പി ജെ കുര്യന്‍ ഉയര്‍ത്തിയത്.

- Advertisement -

മുതിര്‍ന്ന നേതാക്കള്‍ അച്ചടക്ക ലംഘനമാണ് നടത്തുന്നതെന്നും ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നും യോഗത്തില്‍ തിരുവഞ്ചൂരും പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week