News

100 കോടിയിലേക്ക്‌,ബോക്‌സ് ഓഫീസില്‍ ‘ഭോലാ-ദസറ’ പോരാട്ടം

ഹൈദരാബാദ്‌:സിനിമകള്‍ക്ക് തിയറ്ററുകളില്‍ കളക്ഷന്‍ ഏറ്റവും കുറയുന്ന ദിവസമാണ് തിങ്കഴാഴ്ച. വാരാന്ത്യ അവധി ദിനങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ അടക്കം ധാരാളമായി തിയറ്ററുകളിലേക്ക് എത്തിയതിനു ശേഷമുള്ള പ്രവര്‍ത്തിദിനമാണ് എന്നതാണ് തിങ്കളാഴ്ചകളിലെ കളക്ഷന്‍ ഡ്രോപ്പിനുള്ള പ്രധാന കാരണം. ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യ തിങ്കളാഴ്ച എത്ര നേടുന്നു എന്നത് ട്രേഡ് അനലിസ്റ്റുകളുടെ എക്കാലത്തെയും കൗതുകമാണ്. ചില ചിത്രങ്ങള്‍ ഈ മണ്‍ഡേ ടെസ്റ്റ് നല്ല നിലയില്‍ പാസ്സാവാറുണ്ടെങ്കില്‍ ചില ചിത്രങ്ങളുടെ കളക്ഷന് വലിയ അടി പറ്റാറുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ ഏറ്റവും പുതിയ വിജയ ചിത്രം ദസറയുടെ ആദ്യ തിങ്കളാഴ്ച കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.

നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 30 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 38 കോടി നേടിയിരുന്ന ചിത്രം ഞായര്‍ വരെയുള്ള ദിനങ്ങളില്‍ 15 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ ആഗോള ഗ്രോസ് 5 കോടിയിലേക്ക് ചുരുങ്ങി. എങ്കിലും നിര്‍മ്മാതാക്കളെ സംബന്ധിച്ച് വലിയ നിരാശയ്ക്ക് വകയില്ല. കാരണം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചുരുങ്ങിയ സമയം കൊണ്ട് 100 കോടി കടക്കാനൊരുങ്ങുകയാണ് ചിത്രം. നിര്‍മ്മാതാക്കള്‍ നല്‍കുന്ന കണക്കനുസരിച്ച് ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 92 കോടിയാണ്.

ഐഎംഡിബിയുടെ കണക്ക് പ്രകാരം നാനിയുടെ ഒരു ചിത്രം മാത്രമാണ് ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. എസ് എസ് രാജമൗലിയുടെ ഈഗയാണ് അത്. അദ്ദേഹം നായകനായ കഴിഞ്ഞ ചിത്രം അണ്ടെ സുന്ദരനികിയുടെ ലൈഫ് ടൈം കളക്ഷന്‍ 39 കോടി ആയിരുന്നു. വെറും രണ്ട് ദിവസം കൊണ്ടുതന്നെ ഇതിനെ മറികടന്നിരുന്നു ദസറ. നാനിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള യാത്രയിലാണ് ചിത്രം. 

ബോക്സ് ഓഫീസിൽ അടുത്ത തരംഗം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് അജയ് ദേവ്ഗണ്‍ ചിത്രം ‘ഭോല’യും നാനി നായകനായ ‘ദസറ’യും. ഇപ്രാവശ്യം ഏത് സിനിമയാകും ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോർഡ് നേടുക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഒരേ ദിവസം റിലീസിനെത്തിയ ഇരു ചിത്രങ്ങളുടെ ഓപ്പണിങ് കളക്ഷൻ താരതമ്യം ചെയ്യുമ്പോൾ മേല്‍ക്കൈ ദസറയ്ക്കാണ്.

ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതനുസരിച്ച് ഭോല ഇതുവരെ ഇന്ത്യയില്‍ നിന്ന് നേടിയത് 30.70 കോടിയാണ്. ദസറ തെന്നിന്ത്യയില്‍ നിന്ന് മാത്രം 45 കോടിയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ദസറ 71 കോടി നേടി. എന്നാൽ ഭോല ആദ്യ ദിനത്തിൽ 11.20 കോടിയും രണ്ടാം ദിനത്തില്‍ 7.40 കോടിയാണ് നേടിയത്. Also Read – ‘ദയവായി സൺസ്ക്രീൻ ഉപയോഗിക്കൂ’; കാൻസർ സംശയത്തിൽ ഹ്യൂ ജാക്ക്മാൻ ആദ്യ ദിനം ആഗോളതലത്തില്‍ ദസറ 38 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ട്.

അജയ് ദേവ്ഗൺ സംവിധാനം ചെയ്ത് നായകനായ ചിത്രമാണ് ഭോല. തമിഴ് ചിത്രം കൈതി സിനിമയുടെ റീമേക്കായാണ് ചിത്രം ഒരുങ്ങിയത്. അതേസമയം, നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ദസറ തിയേറ്ററുകളിൽ എത്തിയത്. നാനിയുടെ ഫസ്റ്റ് ലുക്ക് മുതലെ ദസറ ചർച്ചയായിരുന്നു.

https://www.instagram.com/reel/Cqm0mElp3Ic/?utm_source=ig_web_copy_link

കീര്‍ത്തി സുരേഷാണ് നായിക. മലയാള താരം ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 65 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്.ദസറയിലെ ഗാനങ്ങളും ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker