ഗോപിനാഥിന്റെ പരാതിയില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്റെ പരാതിയില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരന്‍ എംപി. പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചു. കെപിസിസി എടുക്കുന്ന തീരുമാനത്തിനൊപ്പം ഡിസിസി നേതൃത്വം ഉണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. 

പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വം തയാറാകും. നാളെ കെപിസിസി നേതൃത്വം നേരിട്ട് ഗോപിനാഥുമായും മുതിര്‍ന്ന നേതാക്കളുമായും ബന്ധപ്പെടും. യുക്തമായ നടപടി രണ്ട് ദിവസത്തിനുള്ളില്‍ കൈക്കൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്ന് എ.വി. ഗോപിനാഥ് അറിയിച്ചു. 

ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News