കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോ; കെ സുധാകരന്‍

കണ്ണൂര്‍: കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോയെന്ന് കെ. സുധാകരന്‍ എം.പി. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഭീതി പരത്തി ആളുകളെ വരുതിക്ക് നിര്‍ത്തിക്കൊണ്ടാണ് കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളേയും സി.പി.എം അഭിമുഖീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും അക്രമമില്ലാതെ കള്ളവോട്ട് ചെയ്യാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ അണികളോട് പറയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരെല്ലാം ഇന്ന് സ്ഥാനാര്‍ഥികളാണ്. ഒരു വോട്ടല്ല. മുന്ന് വോട്ടുകള്‍ വരെ ചെയത് ആളുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്.

ജനിച്ചിട്ടിന്നു വരെ സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുണ്ട്. അത് ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. ഭയാനകമായ ഒരു രാഷ്ട്രീയ സംഭവമാണ്. അപമാനത്തിന്റെ നീര്‍ച്ചുഴിയിലാണ് കണ്ണൂരിന്റെ ജനാധിപത്യമെന്നും കെ. സുധാരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News