മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

നെടുമങ്ങാട്: മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ട് നല്‍കും.

ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. കേരളത്തിലെ ആദ്യ കെഎസ്യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ഇതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് മാറി, കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ 1987 മുതല്‍ 1991 വരെ ഗതാഗത മന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News