തിരുവനന്തപുരം: കോട്ടയം, എറണാകുളം ജില്ലകളില്‍ സില്‍വര്‍ലൈന്‍ (Silver line) അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് നാല്‍പത് കോടി രൂപയുടെ കരാര്‍ നല്‍കിയതായുള്ള ആരോപണം നിഷേധിച്ച് കേരള റെയിൽ (K Rail) ഡെവലപ്മെന്റ് കോർപ്പറേഷൻ. 42 ലക്ഷം രൂപക്ക് നല്‍കിയ കരാറാണ് റിപ്പോര്‍ട്ടില്‍ നാല്‍പത് കോടി രൂപയായത്. വസ്തുതാ വിരുദ്ധമായ വാര്‍ത്ത വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത് പ്രാധാന്യത്തോടെ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കെ റെയിൽ അധികൃതർ മുന്നറിയിപ്പ് നൽകി.
നേരത്തെ കെ റെയിൽ കുറ്റികൾക്കായി 40 കോടി രൂപയുടെ കരാറാണ് നൽകിയതെന്ന തരത്തിൽ വാർത്ത ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് നിരവധി പേർ ഈ വാർത്ത ഷെയർ ചെയ്തു. വാർത്ത സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
കെ റെയിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
40 ലക്ഷം 40 കോടിയായപ്പോള്‍
കോട്ടയം, എറണാകുളം ജില്ലകളില്‍ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിയ്ക്ക് നാല്‍പത് കോടി രൂപയുടെ കരാര്‍ നല്‍കിയതായി ഇന്ത്യാ ടുഡേ ഓണ്‍ലൈനില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍ പെട്ടു.യഥാര്‍ഥത്തില്‍ 42 ലക്ഷം രൂപയ്ക്ക് നല്‍കിയ കരാറാണ് റിപ്പോര്‍ട്ടില്‍ നാല്‍പത് കോടി രൂപയായി മാറിയത്.
വസ്തുതാ വിരുദ്ധമായ വാര്‍ത്ത വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത് പ്രാധാന്യത്തോടെ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാ ടുഡേ ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്.
സിൽവർ ലൈൻ കെ റെയിൽ (K Rail)പദ്ധതിയിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ ഇടപെടുമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ നിയമനം സംബന്ധിച്ച സ്വകാര്യ ബില്ലിൽ പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല. ബില്ല് അവതരിപ്പിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശം ഉണ്ടെന്ന നിലപാടിലാണ് ഗവർണർ.
സംസ്ഥാനങ്ങളിലെ ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സിപിഎമ്മാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സംസ്ഥാത്ത് സര്‍ക്കാരും സിപിഎം ഗവർണറുമായി കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തില്‍ സിപിഎം ചര്‍ച്ചയാക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എംഎൽഎമാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് സിപിഎം എംപി വി ശിവദാസൻ അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിലുള്ളത്.
സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവർണർമാർ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഒരു ഗവര്‍ണ്ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും, കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.