24.6 C
Kottayam
Monday, June 8, 2026

കെഎസ്ആർടിസിക്ക് മുന്നിലെ അഭ്യാസ പ്രകടനം; ആറ് യുവാക്കള്‍ അറസ്റ്റില്‍, രണ്ട് ബൈക്കും കസ്റ്റഡിയിലെടുത്തു

Must read

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക്  (KSRTC) മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന് കുന്നംകുളം പൊലീസ് പറയുന്നു. കുന്നംകുളം അയിനൂര്‍ സ്വദേശികളാണ് പിടിയിലായത്. അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്. 

ഇന്നലെ അര്‍ധരാത്രിയിലാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലാണ് മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്‍പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്സിന് മുന്നില്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് ഏഴ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസ്സില്‍ കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്തോ ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും യാത്രക്കാരും പറയുന്നു.

ഇന്നലെ രാത്രി 7.30 നാണ് തൊട്ടില്‍പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസ് പുറപ്പെട്ടത്. പൊതുപരിപാടികളുടെ ഭാഗമായി ഗതാഗതക്കുരുക്കില്‍ കുടുങ്ങി രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ്സ് ഓടിയിരുന്നത്. രാത്രി ഒരു മണിയായിയോടെയായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം.

- Advertisement -

ബൈക്കിലുണ്ടായിരുന്നവര്‍ കെഎസ്ആര്‍ടിസി ബസ്സിനെ വട്ടം വെച്ച് യാത്ര തുടര്‍ന്നു. മൂന്ന് ബൈക്കുകളും ബസ്സിനോട് അടുപ്പിച്ച് കല്ലുകൊണ്ടും കൈ കൊണ്ടും അടിച്ചു. ഈ സമയം ബസ്സില്‍ 80 ല്‍ അധികം യാത്രാക്കാര്‍ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും നല്ല ഉറക്കത്തിലായിരുന്നു. ബസ്സിന്‍റെ യാത്ര തടസ്സപ്പെടുത്തിയവര്‍ യാത്രക്കാര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ അസഭ്യവര്‍ഷം നടത്തി.

- Advertisement -

പുറത്തുവന്ന ദൃശ്യങ്ങളില്‍ അഭ്യാസ പ്രകടനം നടത്തി ബൈക്കുകളുടെ നമ്പര്‍ വ്യക്തമാണ്. ബസ് നിയന്ത്രണം വിടുന്ന രീതിയിലായിരുന്നു അഭ്യാസമെന്ന് ഡ്രൈവർ പറയുന്നു. കുന്നംകുളം പൊലീസില്‍ രാത്രി തന്നെ വിവരം അറിയിച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ പരാതി എഴുതി നല്‍കുമെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week