28.8 C
Kottayam
Thursday, June 4, 2026

ആക്രിക്കടയില്‍ വിറ്റത് കൊണ്ട് കണ്ടുപിടിച്ചു, കഴിഞ്ഞ തവണ എന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കുകയാണ് ചെയ്തത്; കെ മുരളീധരന്‍

Must read

തിരുവനന്തപുരം: വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് പുനസംഘടന അനിവാര്യമാണെന്ന കണ്ണൂര്‍ എം.പി കെ. സുധാകരന്റെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നെന്നും എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ബാധ്യതയാണെന്നും തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കഴിവില്ലാത്ത സംസ്ഥാന, ജില്ലാ നേതാക്കളെയും ആശ്രിതരെയും മാറ്റണമെന്നും സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ നേതൃത്വത്തിലും അഴിച്ചുപണി ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനെ പിന്തുണച്ച് മുരളീധരന്‍ രംഗത്തെത്തിയത്.

വട്ടിയൂര്‍കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തേയും മുരളീധരന്‍ വിമര്‍ശിച്ചു. ഇത് വട്ടിയൂര്‍ക്കാവില്‍ സ്ഥിരം സംഭവമാണെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇത്തവണ അത് ആക്രിക്കടയില്‍ വിറ്റത് കൊണ്ട് കണ്ടുപിടിച്ചു. കഴിഞ്ഞ തവണ എന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കുകയാണ് ചെയ്തത്. എന്തൊക്കെ സംഭവിച്ചാലും വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

‘നേമത്തും വട്ടിയൂര്‍ക്കാവിലും വിജയിക്കും. വട്ടിയൂര്‍ക്കാവില്‍ ചില സ്ഥിരം കുറ്റികള്‍ ഉണ്ട്. പാര്‍ട്ടി അന്വേഷണത്തില്‍ അത് തെളിയും. യു.ഡി.എഫ് വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ’ കെ. മുരളീധരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week