KeralaNews

കെഎം ഷാജിയെ വിടാതെ പിടികൂടി ഇ.ഡി, ഭാര്യയുടെ പേരിലുള്ള വീടും അളന്നു

കോഴിക്കോട്: കെഎം ഷാജിക്കെതിരെ കണ്ണൂരിലും അന്വേഷണം നടത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കണ്ണൂർ ചാലാടിൽ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു.

ചിറക്കൽ പഞ്ചായത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ചാലാടിലുള്ള വീട് അളന്ന് തിട്ടപ്പെടുത്തിയത്. വീടുമായി ബന്ധപ്പെട്ട രേഖകളുമായി ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയോട് കോഴിക്കോട്ടെ ഇഡി ഓഫീസിൽ ഹാജരാവാനും നിർദേശിച്ചിട്ടുണ്ട്.

രേഖകൾ സഹിതം ഈ മാസം 27-ന് കോഴിക്കോട്ടെ ഓഫീസിൽ എത്താനാണ് ഇഡി പഞ്ചായത്ത് അധികൃതരോട് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അപാകതകളൊന്നും കണ്ടെത്താനായില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ പേരിലാണ് ഈ വീടുള്ളത്.

അതേസമയം കോഴിക്കോട് നഗരത്തിലെ ഷാജിയുടെ വീടിന് കെട്ടിട്ടനിർമ്മാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ അധികൃതർ നോട്ടീസ് നൽകി. ഷാജിയുടെ ഭാര്യ കെ.എം.ആശയ്ക്കാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി നോട്ടീസ് കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button