ആഡംബര വീട് നിര്‍മാണം; കെ.എം ഷാജി 1,38,000 രൂപ നികുതി അടയ്ക്കണം

കോഴിക്കോട്: ആഡംബര വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് കെ.എം.ഷാജി നികുതി ഇനത്തില്‍ മാത്രം പിഴയുള്‍പ്പടെ 1,38,000 രൂപ അടയ്ക്കാനുണ്ടെന്ന് കോര്‍പറേഷന്‍. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പിഴയുള്‍പ്പെടെയുള്ള കണക്കുകള്‍ പുതുതായി സമര്‍പ്പിക്കുന്ന രേഖകള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു.

വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് കോര്‍പറേഷന്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

പുതുക്കിയ പ്ലാന്‍ നല്‍കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും അടയ്ക്കാന്‍ തയാറാണെന്നും കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കെട്ടിട നികുതിയും ആഡംബര നികുതിയും മൂന്നിരട്ടി പിഴയും അടയ്‌ക്കേണ്ടിവരുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News