കോഴിക്കോട്: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.കെ. മാധവന്‍ (87) അന്തരിച്ചു. വടകര എംഎല്‍എ കെ.കെ. രമയുടെ പിതാവാണ്. പുലര്‍ച്ച നാലുമണിയോടെയായിരുന്നു അന്ത്യം. സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ്, പേരാമ്പ്ര). മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍ടിപിസി റിട്ട), സുധാകരന്‍ മൂടാടി (റിട്ട (ഖാദി ബോര്‍ഡ്), പരേതനായ ടി.പി ചന്ദ്രശേഖരന്‍ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ). സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണന്‍, കെ.കെ. ഗംഗാധരന്‍ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ. ബാലന്‍ (റിട്ട.കേരളാ ബാങ്ക്).സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.