24.9 C
Kottayam
Friday, June 5, 2026

ചോദിച്ച ഒരു ചോദ്യത്തിനും മോദിക്ക് മറുപടിയില്ല, ലോക്സഭയിൽ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗം, വിമർശനവുമായി ചന്ദ്രശേഖർ റാവു

Must read

ബെംഗളൂരു: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. മോദി ലോക്സഭയിൽ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗമാണെന്ന് ചന്ദ്രശേഖർ റാവു വിമര്‍ശിച്ചു. ചോദിച്ച ഒരു ചോദ്യത്തിനും മോദിക്ക് മറുപടിയില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

തെലങ്കാന നിയമസഭയിലായിരുന്നു മോദിക്കെതിരായ കെസിആ‌റിന്‍റെ പ്രസംഗം. ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നും കെസിആർ ആരോപിച്ചു. പത്ത് ലക്ഷം കോടി ചെറിയ കളിയല്ല. നഷ്ടം വന്നാൽ ജനങ്ങൾക്ക് മേൽ, ലാഭം വന്നാൽ കോർപ്പറേറ്റുകൾക്ക് എന്നതാണ് മോദിയുടെ നയം. ബിസിനസ് ചെയ്യാനല്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് സർക്കാരെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

പൂജ മെഹ്‍റ എഴുതിയ ‘നഷ്ടപ്പെട്ട പതിറ്റാണ്ട്’ എന്ന പുസ്തകം ഉയർത്തിക്കാട്ടി ആയിരുന്നു കെസിആറിന്‍റെ വിമര്‍ശനം. യുപിഎ, എൻഡിഎ സ‍ർക്കാരുകളെ വിമർശനാത്മകമായി താരതമ്യം ചെയ്യുന്നതാണ് പുസ്തകം. രണ്ട് സർക്കാരുകളുടെയും കാലത്തെ ആളോഹരി വരുമാന വളർച്ചയിലെ അന്തരം ചൂണ്ടിക്കാട്ടിയ കെസിആർ, യുപിഎ സർക്കാരാണ് ഭേദമെന്നും പറഞ്ഞു. കണക്കുകളെ ഉദ്ധരിച്ചായിരുന്നു കെസിആറിന്‍റെ തെലങ്കാന നിയമസഭയിലെ പ്രസംഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week