പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാര്‍ വിജയത്തിലേക്ക്

കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്. 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. ബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു.

ബാലുശേരിയില്‍ നടനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ സച്ചിന്‍ ദേവ് ആണ് ഇവിടെ ജയിച്ചത്. 18,000ത്തില്‍ കൂടുതല്‍ വോട്ടുകളുടെ ലീഡ് നേടിയാണ് സച്ചിന്‍ ജയം ഉറപ്പിച്ചത്.

പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയര്‍ത്തുകയായിരുന്നു. നിലവിലെ എക്‌സൈസ് മന്ത്രിയാണ് അദ്ദേഹം. ഉടുമ്പന്‍ചോലയില്‍ എം.എം മണിയും വിജയിച്ചു. 27,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.എം മണിയുടെ വിജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News