കോണ്‍ഗ്രസ്സിലെ യുവാക്കളുടെ ദയനീയാവസ്ഥയില്‍ സഹതാപമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ യുവനേതാവ് സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന് നേതാക്കള്‍ യുവാക്കളെ ഒതുക്കുന്നതില്‍ തനിക്ക് ആത്മാര്‍ത്ഥമായ ദുഖമുണ്ടന്നും സിന്ധ്യ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്സില്‍ യുവത്വത്തിനും കഴിവിനും യാതൊരു പ്രാധാന്യവുമില്ലെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പൈലറ്റിന്റെ ദുര്യോഗമെന്നും സിന്ധ്യ പറഞ്ഞു. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തെ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതിന് പറഞ്ഞ അതേ കാരണങ്ങള്‍ തന്നെയാണ് നിലവില്‍ സച്ചിന്‍ പൈലറ്റും പറയുന്നത്.

2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ആരംഭിച്ച ശീതസമരമാണ് നിലവില്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. 23 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഡല്‍ഹിയിലെത്തിയിരിക്കുന്ന സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News