24.2 C
Kottayam
Saturday, June 6, 2026

വൻ മഴ തോർന്നു! ആരാധരെ ഞെട്ടിച്ച് ലച്ചു, കൂട്ടത്തിൽ ആ ഉറപ്പും! ആ വാക്കുകൾ പകർന്ന് ശക്തി… ലച്ചുവിന്റെ ആദ്യ പ്രതികരണം

Must read

കൊച്ചി:ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു ജൂഹി റുസ്തഗി. തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെയാണ് ജൂഹി ഇപ്പോള്‍ കടന്നു പോകുന്നത്. സെപ്റ്റംബർ 11നാണ് ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടത്. അമ്മയുടെ മരണത്തോടെ എല്ലാത്തിൽ നിന്നും മാറിനിൽക്കുകയാണ് താരം

ജൂഹിക്ക് സംഭവിച്ച അപ്രതീക്ഷിത സംഭവത്തിൽ താരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും മറ്റും അറിയാൻ നിരവധി ആരാധകർ താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാറുണ്ടായിരുന്നു.

ഒരു മാസത്തിന് ശേഷം തന്നെ തേടിയെത്തുന്ന അന്വേഷണങ്ങൾക്ക് മറുപടിയെന്നോണം ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് ജൂഹി.

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നുണ്ട് ജൂഹി. ‘അമ്മ ജൂഹിയെ നോക്കി സ്വർ​ഗത്തിൽ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും… അത് മനസിലാക്കി അമ്മയെ നോക്കി തിരിച്ചും പുഞ്ചിരിക്കാൻ ശ്രമിക്കണം….’ എന്ന ആരാധകരുടെ വാക്കുകൾക്ക് വിഷാദം നിറഞ്ഞ പുഞ്ചിരിയുടെ സ്മൈലി പങ്കുവെച്ചുകൊണ്ടാണ് ജൂഹി മറുപടി നൽകിയത്. പൂർവാധികം ശക്തിയോടെ തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ ‘തീർച്ചയായും’ അത് സംഭവിക്കുമെന്ന ഉറപ്പും ജൂഹി നൽകി. സഹോദരൻ പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ച് വരികയാണെന്നും ജൂഹി പറയുന്നു.

- Advertisement -

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മി മരിക്കുകയായിരുന്നു.

- Advertisement -

എന്നാല്‍ മരണ വാര്‍ത്ത ജൂഹിയോട് എങ്ങനെ പറയണമെന്ന് അറിയാതിരുന്ന ബന്ധുക്കള്‍ തുടക്കത്തില്‍ മരണം മറച്ചുവെക്കുകയും അപകടം നടന്നുവെന്ന് മാത്രമായിരുന്നു പറഞ്ഞത്. അമ്മയും സഹോദരനും ആശുപത്രിയിലാണെന്നായിരുന്നു ആദ്യം ജൂഹി അറിഞ്ഞത്. പിന്നാലെയാണ് മരണ വാര്‍ത്ത താരം അറിയുന്നത്.അമ്മയുടെ മരണത്തിന് നാളുകൾക്ക് മുമ്പ് ജൂഹിയുടെ അച്ഛനും മരിച്ചിരുന്നു.

ജീവനറ്റ അമ്മയുടെ ശരീരത്തെ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്ന ജൂഹിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരെയും മലയാളികളേയും വേദനിപ്പിക്കുന്നതായിരുന്നു. ആ കാഴ്ച കണ്ടവരാരും മറക്കാനിടയില്ല

ജൂഹിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ജൂഹിയുമായി സംസാരിക്കാറുണ്ടന്നും അവളുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നുമായിരുന്നു നിഷാ സാരം​ഗ് അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്.

- Advertisement -

മരിക്കുന്നതിന് നാല് ദിവസം മുമ്പായിരുന്നു താൻ ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടതെന്നും. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിന് ജൂഹിയും ഉണ്ടായിരുന്നവെന്നും നിഷാ സാരം​ഗ് പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും വിശേഷങ്ങൾ പറയുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. ‘ഉറങ്ങിയിട്ട് രണ്ട് ദിവസമായി… ഇന്നലേയും മിനഞ്ഞാനുമൊന്നും തനിക്ക് ഉറങ്ങാനേ പറ്റിയിട്ടില്ല കണ്ണടയ്ക്കുമ്പോൾ ആ രംഗങ്ങളാണ് മനസിൽ. ഉപ്പും മുളകും ചെയ്തിരുന്ന കാലത്ത്.. ഷൂട്ട് നടക്കുമ്പോൾ തന്റെ ബാ​ഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. അവസാനം കണ്ടപ്പോഴും തന്റെ ബാഗ് വാങ്ങി സൂക്ഷിച്ചു. നിഷാമ്മേ എന്ന വിളിയിൽ നിറയെ സ്‌നേഹമായിരുന്നു. അതൊന്നും മനസിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോഴും ശരീരം വിറയ്ക്കുന്നു. അവസാനമായി ഭാഗ്യലക്ഷ്മിയെ കാണാനായി ചെന്നപ്പോൾ ജൂഹി തന്നെ നോക്കിയ ഒരു നോട്ടമുണ്ട് നെഞ്ച് പിടഞ്ഞുപോയി…’ ജൂഹിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് നിഷ പറഞ്ഞത് ഇപ്രകാരമായിരുന്നു.

പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഉപ്പും മുളകും പരമ്പരയിൽ നിന്ന് ജൂഹി ഒരിടവേളയെടുത്തത്. ശേഷം തന്റെ യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെച്ച് ജൂഹി എത്താറുണ്ടായിരുന്നു. യാത്ര വ്ലോ​ഗുകൾ അടക്കമുള്ളവയാണ് ജൂഹി യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിരുന്നത്. ഉപ്പും മുളകിനും ശേഷം മോഡലിങ്ങിലും സജീവമാവുകയായിരുന്നു താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week