31.1 C
Kottayam
Friday, May 3, 2024

റോവിന് പിന്നലെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജൂഹി; ചിത്രങ്ങള്‍ വൈറല്‍

Must read

ജനശ്രദ്ധ നേടിയ ടെലിവിഷന്‍ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി ആണ്. പരമ്പരയിലെ ലച്ചുവിനെ വിവാഹത്തിനുശേഷം ഇപ്പോള്‍ പരമ്പരയില്‍ കാണാറില്ല എന്ന പരാതിയാണ് ആരാധകര്‍ക്ക് ഉള്ളത്. മികച്ച യാത്രയായപ്പു തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ജൂഹിക്ക് നല്‍കിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന്‍ ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹം ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു.

പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ‘നിങ്ങളുടെ പ്രകാശം പ്രകാശിക്കട്ടേ’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ജൂഹി കൊടുത്തിരിക്കുന്നത്.

ജൂഹിയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ഉപ്പും മുളകിലേക്കും തിരികെ വന്നൂടേ എന്നുമൊക്കെ ഈ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നു. ജൂഹി തന്റെ വിശേഷങ്ങള്‍ പങ്കു വെച്ചത് പോലെ തന്നെ താരത്തിന്റെ വരനായ റോവിനും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week