വിവാഹമോചനം നേടാന്‍ വിദേശത്ത് നിന്ന് മൂവാറ്റുപുഴ കോടതിയിലെത്തിയ യുവതിയെ ‘ഗെറ്റൗട്ട്’ അടിച്ച് ജഡ്ജി

മൂവാറ്റുപുഴ: വിവാഹമോചനം നേടാന്‍ വിദേശത്ത് നിന്നു നേരെ കോടതിയിലേക്കെത്തിയ യുവതിയെ കൊറോണയുടെ പശ്ചാത്തലത്തില്‍ ജഡ്ജി പുറത്താക്കി. മുണ്ടക്കയം സ്വദേശിനിയായ യുവതിയെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് പുറത്തിറക്കി വിട്ടത്. ഉടനെ തിരികെ പോകേണ്ടതിനാല്‍ കേസ് വേഗം പരിഗണിക്കണമെന്നുള്ള അപേക്ഷയുമായാണ് യുവതി കുടുംബകോടതിയില്‍ എത്തിയത്. ഇവരുടെ അഭിഭാഷകനും ഒപ്പം ഉണ്ടായിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് നിരീക്ഷണത്തില്‍ കഴിയാതെ കോടതിയില്‍ എത്തിയതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചു. പോലീസ് കോടതിയിലെത്തി യുവതിയോട് കാഞ്ഞിരപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി പറഞ്ഞയച്ചു. ഇവര്‍ പിന്നീട് ആശുപത്രിയില്‍ എത്തിയതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News