KeralaNews

രാഹുല്‍ ഗാന്ധിയാണ് ഏറ്റവും വലിയ ഇടതുപക്ഷ നേതാവ്, ചെന്നിത്തലയുകെ പ്രകടനം മികച്ചത്: ജോയ് മാത്യൂ

ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും നടനും സംവിധായകനുമായ ജോയ് മാത്യൂ. മനുഷ്യനന്മക്കായും പുരോഗമന ആശയങ്ങള്‍ക്കായും പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ ദൗത്യം ചെയ്യുന്നില്ലെന്നും ജോയ്മാത്യൂ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. സ്പ്രിന്‍ക്ലര്‍, ആഴക്കടല്‍ കരാര്‍, ബ്രൂവറി അടക്കമുള്ള 14ഓളം കാര്യങ്ങളില്‍ ചെന്നിത്തലക്ക് മുമ്പില്‍ സര്‍ക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എല്‍.ഡി.എഫിന് ഇതുപോലെ ഒരു വിഷയവും ഉയര്‍ത്താനായില്ല.

ചെന്നിത്തലയെ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും കോമാളിയായി ചിത്രീകരിച്ചെന്നും ജോയ് മാത്യൂ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ബിംബാരാധനയാണെന്നും ബുദ്ധി ജീവികള്‍ ഇടതുപക്ഷത്തെ തിരുത്തുന്നില്ലെന്നും ജോയ് മാത്യൂ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button