നഗ്നഫോട്ടോക്കും വീഡിയോയ്ക്കും വേണ്ടി കാമുകന്‍ നിര്‍ബന്ധിച്ചു; 14കാരി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പതിനാലുകാരി ജീവനൊടുക്കി. നഗ്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം.

യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നവെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി നിരന്തരം ശല്യം ചെയ്യുകയും ഇത് പെണ്‍കുട്ടി വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News