KeralaNews

ജോയി അറയ്ക്കലിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കേരളത്തിലെത്തി. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് മൃതദ്ദേഹം എത്തിച്ചത്. കണിയാരം മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രലിലാണ് നടക്കുക.

കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുന്ന സംസ്‌കാരച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പ്രവേശനം. ദുബായിലെ ജബല്‍അലി വിമാനത്താവളത്തില്‍ നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്.23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും.മരണം ആത്മഹത്യ ആണെന്നും മറ്റ് ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂറാണ് അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button