തിരുവനന്തപുരം: കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകള്‍ നാലിന് തുറക്കും. രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെയാണ് പ്രവര്‍ത്തനസമയം. കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ലടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്ക് 4നും ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക് 5നും രണ്ടില്‍ അവസാനിക്കുന്നവര്‍ക്ക് 6നും മൂന്നിന് 7നും നാലിന് 8നും അഞ്ചിന് 11നും 6ല്‍ അവസാനിക്കുന്നവര്‍ക്കു 12നും 7ന് 13നും 8ന് 14നും 9ല്‍ അവസാനിക്കുന്നവര്‍ക്ക് 15നും പണമടക്കാനാകും.
മേയ് 4നും 16നുമിടയില്‍ ആദ്യമായി ഓണ്‍ലൈന്‍ ആയി പണമടക്കുന്ന ഉപഭോക്താവിന് ഒരു ബില്ലിന് 100 രൂപ ഇളവ് ലഭിക്കും. പ്രതിമാസം 1500 രൂപയില്‍ കൂടുതല്‍ തുക വരുന്ന വൈദ്യുതി ബില്‍ ഇനി ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവര്‍ക്ക് മൂന്ന് മാസത്തേക്ക് അധികചാര്‍ജ്ജുകളുണ്ടാകില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News