26 C
Kottayam
Saturday, June 6, 2026

കൊല്ലപ്പെട്ടത് ആറ് റിപ്പോർട്ടർമാർ,യുദ്ധം പോലെ മാധ്യമ പ്രവർത്തനം,അഴിമതിക്കെതിരേ ചലിച്ച തൂലിക; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ പോരാട്ടം,ഒടുവില്‍ നൊബേല്‍

Must read

മോസ്കോ:രണ്ട് ചെറിയ മുറികൾ, അതിനുള്ളിൽ രണ്ട് കമ്പ്യൂട്ടറും ഒരു പ്രിന്ററും മാത്രം ഉപയോഗിച്ച് ഒരു പത്രസ്ഥാപനം. സത്യസന്ധവും നിക്ഷ്പക്ഷവുമായ വാർത്തകൾ ജനങ്ങളിലെത്തണമെന്ന ദൃഢനിശ്ചയത്തോടെ 1993ൽ ‘നൊവായ ഗസെറ്റ’ എന്ന പത്രം തുടങ്ങിയ ദിമിത്രി മുറടോവിന് ഈ പരിമിതമായ സൗകര്യങ്ങൾ തന്നെ ധാരാളമായിരുന്നു. റഷ്യൻ സർക്കാരിന്റെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാതെ ആ തൂലിക നിരന്തരം ശബ്ദിച്ചു. സ്വതന്ത്യ മാധ്യമപ്രവർത്തനം ഉറപ്പാക്കാൻ കഴിഞ്ഞ 30 വർഷത്തോളമായി സധൈര്യം പോരാട്ടം തുടരുന്ന ദിമിത്രി മുറടോവിനെ തേടി ഒടുവിൽ സമാധാനത്തിലുള്ള നൊബേൽ പുരസ്കാരവുമെത്തി.

റഷ്യയിൽ പുടിൻ സർക്കാരിനെതിരേ വിമർശനാത്മക മാധ്യമപ്രവർത്തനം നടത്തുന്ന ഒരേയൊരു പത്രം കൂടിയാണ് ദിമിത്രി എഡിറ്ററായുള്ള നൊവായ ഗസെറ്റ. റഷ്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും സർക്കാരിന്റെ അഴിമതികൾക്കെതിരേയും അധികാര ദുർവിനിയോഗത്തിനെതിരേയും ശക്തമായ ഭാഷയിൽ വിമർശിക്കുന്ന മാധ്യമസ്ഥാപനമാണിത്. റഷ്യയിലെ മറ്റു പത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിരിടാൻ നൊവായ ഗസെറ്റയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം ഫലപ്രദമായി വിനിയോഗിച്ച് അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് പുതിയ മാനം നൽകിയ വ്യക്തി കൂടിയാണ് ദിമിത്രി.

ആവിഷ്കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിലപാടാണ് ദിമിത്രി എക്കാലവും സ്വീകരിച്ചത്. സർക്കാരിനെതിരായ വാർത്തകളുടെ കുത്തൊഴുക്കിൽ നിരവധി വധഭീഷണികളുണ്ടായിട്ടും നൊവായ ഗസെറ്റിന്റെ നിക്ഷ്പക്ഷ നയം മാറ്റാൻ ദിമിത്രി തയ്യാറായിരുന്നില്ല. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് അത്രയേറെ മുൻഗണന നൽകിയ നൊവായ ഗസ്റ്റിലെ ആറ് മാധ്യമപ്രവർത്തകർ ഇതിനോടകം കൊല്ലപ്പെടുകയുമുണ്ടായി.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രഹരശേഷി കുറഞ്ഞ തോക്കുകൾ വാങ്ങാനും ആയുധ പരിശീലനം നൽകാനും 2017ൽ നെവായ ഗസെറ്റ പദ്ധതിയിട്ടിരുന്നു. റഷ്യയിൽ മാധ്യമപ്രവർത്തകർക്ക് നേരേയുള്ള ആക്രമങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു അക്രമണങ്ങളെ പ്രതിരോധിക്കാൻ മാധ്യമപ്രവർത്തകർക്ക് ആയുധ പരിശീലനം വേണമന്ന നിലപാടിലേക്ക് പത്രമെത്തിയത്. സർക്കാർ തങ്ങളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾ സ്വയം സംരക്ഷണം തീർക്കാമെന്നായിരുന്നു പത്രത്തിന്റെ നിലപാട്.

- Advertisement -

1961 ഒക്ടോബർ 30ന് കുയിബിഷേവിലാണ് ദിമിത്രിയുടെ ജനനം. മോസ്കോ സർവകലാശാലയിലെ പഠനത്തിനിടെയാണ് ദിമിത്രിക്ക് മാധ്യമപ്രവർത്തനത്തോട് കമ്പം തോന്നിയയും ഈ മേഖലയിലേക്ക് തിരിയാൻ തീരുമാനമെടുത്തതും. പഠനത്തിനിടെയുള്ള ഒഴിവുസമയങ്ങളിൽ ചില പ്രദേശിക പത്രങ്ങൾക്കായും ദിമിത്രി ജോലി ചെയ്തു. കേളേജ് പഠനത്തിന് ശേഷം 1983 മുതൽ 1985 വരെ റഷ്യൻ റെഡ് ആർമിയിൽ സേവനം അനുഷ്ഠിച്ചു. പിന്നീടാണ് മുഴുവൻസമയ മാധ്യപ്രവർത്തനത്തിലേക്കിറങ്ങിയത്.

- Advertisement -

1987ൽ വെയ്സ്കി കോംസോമോലെറ്റ്സ് പത്രത്തിന്റെ കറസ്പോണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. തുടക്കത്തിൽ തന്നെ ലഭിച്ച അവസരങ്ങളെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ദിമിത്രി ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ മികച്ച മാധ്യമപ്രവർത്തകനെന്ന നിലയിലേക്ക് വളർന്നു. ദിമിത്രിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പത്ര മാനേജ്മെന്റ് ഒരുവർഷത്തിനകം കോംസോമോലെറ്റ്സ് പ്രാവ്ദ യൂത്ത് വിഭാഗം തലവനായും തൊട്ടുപിന്നാലെ ന്യൂസ് ആർട്ടിക്കിൾ എഡിറ്ററായും ദിമിത്രിക്ക് സ്ഥാനകയറ്റം നൽകി.

1988ൽ കോംസോമോലെറ്റ്സിൽ നിന്ന് രാജിവെച്ച ശേഷമാണ് ദിമിത്രിയും അദ്ദേഹത്തിന്റെ 50 സഹപ്രവർത്തകരും ചേർന്ന് 1993ൽ നൊവായ ഗസെറ്റ സ്ഥാപിക്കുന്നത്. സത്യസന്ധവും സ്വതന്ത്രവും സമ്പന്നവുമായ വാർത്തകൾ വായനക്കാർക്കായി നൽകണമെന്ന ലക്ഷ്യത്തോടെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു പത്രം ആരംഭിച്ചത്. തുടക്കകാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സാധിച്ചിരുന്നില്ല.

മുൻ സോവിയറ്റ് പ്രസിഡന്റും സമാധാന നൊബേൽ ജേതാവുമായ മിഖയിൽ ഗോർബച്ചേവിന്റെ സഹായമാണ് പത്രത്തെ കരകയറ്റിയത്. നൊബേൽ പുരസ്കാരമായി ലഭിച്ച പണത്തിൽ കുറച്ച് തുക നൊവായയിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും പുതിയ കമ്പ്യൂട്ടറുകൾ വാങ്ങാനുമായി ഗോർബച്ചേവ് നൽകി. ഈ സഹായം അഴിമതിക്കെതിരേ ഉറച്ച നിലപാടുമായി മുന്നേറാൻ ദിമിത്രിക്ക് കൂടുതൽ കരുത്തേകി.

- Advertisement -

തുടക്കകാലത്ത് 10,000 കോപ്പികൾ മാത്രം അച്ചടിച്ചിരുന്ന പത്രമായിരുന്നു നൊവായ ഗസെറ്റ. 1996 ഓടെ ഇത് 70,000 ആയി ഉയർന്നു. പല അഴിമതിയും സർക്കാരിന്റെ കൊള്ളരുതായ്മകളും വെളിച്ചത്തുകൊണ്ടുവന്നതോടെ പത്രത്തിന്റെ വളർച്ചയും വേഗത്തിലായി. 2001 നവംബറിൽ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ ബാങ്കിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ അഴിമതി പുറത്തുകൊണ്ടുവന്നതും നൊവായ ഗസ്റ്റായിരുന്നു. 2017ൽ ദിമിത്രി പത്രം വിട്ടിറങ്ങിയെങ്കിലും 2019ൽ വീണ്ടും എഡിറ്ററായി തിരിച്ചെത്തി. ജീവനക്കാർ വോട്ടെടുപ്പിലൂടെയാണ് ദിമിത്രിയെ എഡിറ്ററായി തിരിച്ചെത്തിച്ചത്.

അന്വേഷണാത്മകവും ധീരവുമായി മാധ്യമപ്രവർത്തനത്തിന് മുമ്പും നിരവധി പുരസ്കാരങ്ങൾ ദിമിത്രിയെ തേടിയെത്തിയിട്ടുണ്ട്. 2007ലെ ഇന്റർനാഷ്ണൽ പ്രസ് ഫ്രീഡം അവാർഡ് ദിമിത്രിക്കായിരുന്നു. ഭീഷണികളും അക്രമണങ്ങളും അതിജീവിച്ച് പത്ര സ്വാതന്ത്യം സംരക്ഷിക്കാൻ നിലകൊള്ളുന്ന മാധ്യമപ്രവർത്തകർക്ക് നൽകുന്ന പുരസ്കാരമാണിത്. 2010ൽ ഫ്രാൻസിലെ ഉയർന്ന ബഹുമതിയായ ലിജിയൻ ഓഫ് ഹോണർ ഓർഡറിനും ദിമിത്രി അർഹനായി. 2010ലെ ഫോർ ഫ്രീഡം അവാർഡും നൊവായ ഗസെറ്റയ്ക്കായിരുന്നു. 2016ൽ വേൾഡ് ന്യൂസ് പബ്ലിഷേർഴ്സ് അസോസിയേഷന്റെ ഗോൾഡൻ പെൻ ഫ്രീഡം അവാർഡും മുറടോവിന് ലഭിച്ചു.

ഫിലിപ്പീൻസിലെ അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ ‘റാപ്ലറി’ന്റെ സ്ഥാപകയും സിഇഒയുമാണ് റെസയ്കൊപ്പമാണ് മുറടോവ് പുരസ്കാരം പങ്കുവച്ചിരിയ്ക്കുന്നത്.അഭിപ്രായ സ്വാതന്ത്രത്തിനായി നിലകൊണ്ടതിന്റെ പേരിൽ ആറുവർഷത്തോളം തടവുശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. സിഎൻഎന്നിനു വേണ്ടി നിരവധി റിപ്പോർട്ടുകൾ തയാറാക്കിയിട്ടുളള റെസ ഭീകരവാദത്തിനെതിരെ നിരവധി ഗ്രന്ഥങ്ങളും രചിച്ചു. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് റിപ്പോർട്ടുകളിലൂടെ വെളിപ്പെടുത്തിയതിനാണ് റെസ തടവുശിക്ഷ നേരിടേണ്ടി വന്നത്. 2012 ലാണ് റാപ്ലർ ഡോട്ട്കോം എന്ന ഡിജിറ്റല്‍ മാധ്യമസ്ഥാപനം തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week