തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു കേരള
ബ്യൂറോ ചീഫുമായ എസ് അനിൽ രാധാകൃഷ്ണൻ (54)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടൺഹിൽ സ്കൂൾ ടീച്ചർ). മകൻ: നാരായൺ എസ് എ (റിലയൻസ് പെട്രോളിയം ഗുജറാത്ത്.
ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ.
അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News