32.8 C
Kottayam
Saturday, April 27, 2024

ജോസ് ടോം ജോസ് കെ മാണിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുന്നു

Must read

പാല: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കേരള കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുന്നു. മൂന്നു പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ലീഡുയര്‍ത്തിയതിനു പിന്നാലെയാണു ചര്‍ച്ച. നിലവില്‍ 3299 വോട്ടുകളുടെ ലീഡാണു കാപ്പനുള്ളത്. രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത്.

അന്തരിച്ച കെ.എം.മാണിയുടെ പാലായിലെ വസതിയിലിരുന്നാണു ജോസ് ടോം തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നത്. പുലര്‍ച്ചെ തന്നെ ജോസ് ടോം കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയിരുന്നു. ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസ്-എം നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പം ഇവിടെയുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week