FeaturedKeralaNews

എല്‍.ഡി.എഫില്‍ 15 സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി; ലക്ഷ്യം ശക്തി തെളിയിക്കല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ 15 സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്-എം. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ജോസ് കെ. മാണി ആവശ്യം ഉന്നയിച്ചത്.

പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിയെ മത്സരിപ്പിക്കണം. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ച് പരിഗണന നല്‍കണമെന്നും ജോസ് ആവശ്യപ്പെട്ടു. വളരെ പോസറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളാ കോണ്‍ഗ്രസ്-എമ്മിന് കാഞ്ഞിരപ്പള്ളി, ആലത്തൂര്‍ മണ്ഡലങ്ങള്‍ വിട്ടുനല്‍കാമെന്നും സിപിഎം അറിയിച്ചതായി സൂചനകളുണ്ട്. പാലാ സീറ്റിന്റെ അവകാശി ജോസ് കെ.മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയില്‍ സിപിഎം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button