ഇത് എല്‍ഡിഎഫിന്റെയും വിജയം ; രണ്ടില ചിഹ്നത്തില്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജോസ് കെ മാണി

കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പിലും ജോസ് കെ മാണി വിഭാഗത്തിന് കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജോസ് കെ മാണി. സത്യം ജയിച്ചെന്നും നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്.

കെ എം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പിജെ ജോസഫ് നടത്തി. ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണ്. രണ്ടിലയില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരുമെന്നും ജോസ് കെ മാണി പറഞ്ഞു. പിധി വന്ന സാഹചര്യത്തില്‍ ഇനി ജോസ് വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലും മത്സരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News