31.5 C
Kottayam
Wednesday, October 2, 2024

അഭിഭാഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം :
ജോസ് കെ.മാണി

Must read

കോട്ടയം : അഭിഭാഷകര്‍ക്ക് അടിയന്തരമായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേരള ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

അഭിഭാഷക ക്ഷേമനിധി 20 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ദീര്‍ഘകാലമായ ആവശ്യം അംഗീകരിക്കണമെന്ന് സര്‍ക്കാരില്‍  സമ്മര്‍ദം ശക്തമാക്കും. അഭിഭാഷക ക്ഷേമനിധി സ്വീകരിക്കുന്ന അഭിഭാഷകര്‍ തുടര്‍ന്ന് പ്രാക്ടീസ് ചെയ്യരുതെന്ന നിയമം എടുത്ത് കളയണം.

 നിയമം കെ.എം മാണിയ്ക്ക് ഒരു പാഷനായിരുന്നു. നിയമത്തിന്റെ  പരിഗണനയ്ക്കു വരുന്ന വിഷയങ്ങളില്‍ കാലതാമസം കൂടാതെ അര്‍ഹരായവര്‍ക്ക് നീതി ലഭ്യമാക്കുമ്പോഴാണ് ഭരണഘടനയും നിയമവാഴ്ചയും ശക്തമാകുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

ജില്ലാ പ്രസിഡന്റുമാരുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ നേരിട്ട് സംവദിച്ച് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത് വ്യത്യസ്തമായ അനുഭവമായി. സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു,  അഭിഭാഷകരായ ജോസ് ടോം, അലക്‌സ് കോഴിമല , ജസ്റ്റിന്‍ ജേക്കബ് , വി.വി ജോഷി , മുഹമ്മദ് ഇക്ബാല്‍

റോണി മാത്യു , വിജി എം തോമസ് , എം.എം മാത്യു ,  ജോര്‍ജ് കോശി , പിള്ളയ് ജയപ്രകാശ് ,  സന്തോഷ് കുര്യന്‍ , കെ.ഇസഡ് കുഞ്ചെറിയ , പി.കെ ലാല്‍ , ഗീത ടോം,  സണ്ണി ജോര്‍ജ് ചാത്തുക്കുളം, ബോബി ജോണ്‍ , മനോജ് മാത്യു , സിറിയക് കുര്യന്‍ , ബിനു തോട്ടുങ്കല്‍ , ബിജോയ് തോമസ് , ജോസ് വര്‍ഗീസ് ,  ഷിബു കട്ടക്കയം , അലക്‌സ് ജേക്കബ് , സതീഷ് ബസന്ത് ,  പ്രദീപ് കൂട്ടാലാ , പി.ഐ മാത്യു , ജോ ജോര്‍ജ് , ജോസഫ് സഖറിയാസ് , എന്നിവര്‍ പ്രസംഗിച്ചു.

ആധുനിക  സാങ്കേതിക വിദ്യ അധിഷ്ഠിതമായി അഭിഭാഷകരും മാറേണ്ടത് അത്യാവശ്യമാണെന്ന് കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.കെ. അനില്‍കുമാര്‍ പറഞ്ഞു. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സ്റ്റേറ്റ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. വില്ലേജ് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളില്‍ വിവര സാങ്കേതിക വിദ്യ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ അഭിഭാഷകര്‍ സാങ്കേതിക വിദ്യയോട് പുറം തിരിഞ്ഞ് നില്‍ക്കരുത്. സുപ്രീം കോടതിയും ഇത്തരത്തില്‍ വിവര സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും അദേഹം പറഞ്ഞു.

തോമസ് ചാഴികാടന്‍ എം.പി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ. ഇസഡ് കുഞ്ചെറിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ , കോട്ടയം ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡറും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. സണ്ണി ജോര്‍ജ് ചാത്തുക്കുളം എന്നിവര്‍ പ്രസംഗിച്ചു.

അഭിഭാഷകര്‍ക്കുള്ള പെന്‍ഷന്‍ സ്‌കീം എന്ന വിഷയത്തില്‍ അഡ്വ. ജസ്റ്റിന്‍ ജേക്കബ്, അഭിഭാഷകര്‍ക്കുള്ള വെല്‍ഫെയര്‍ സ്‌കീം എന്ന വിഷയത്തില്‍ അഡ്വ. ജോര്‍ജ് കോശി , മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സ്‌കീം എന്ന വിഷയത്തില്‍ അഡ്വ. സണ്ണി ജെയിംസ് മാന്തറ എന്നിവര്‍ ക്ലാസെടുത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം: മലയാളി യുവാവ് അയർലൻഡിൽ അറസ്റ്റിലായി

ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് സമീപം ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍. ആന്‍ട്രിം ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മോന്‍ പുഴക്കേപറമ്പില്‍ ശശി (ജോസ്മോന്‍ പി എസ് -...

Popular this week