KeralaNewsPolitics

ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്, ഒരു വോട്ട് അസാധു

തിരുവനന്തപുരം:കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി.

ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി ഇടപെട്ടാണ് വോട്ട് അസാധുവാക്കിയത്.

യുഡിഎഫ് തര്‍ക്കം ഉന്നയിച്ചതോടെയാണ് വോട്ട് അസാധുവാക്കല്‍. 137 അംഗങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. 96 വോട്ടുകളാണ് ജോസ് കെ മാണിക്ക് ലഭിച്ചത്. 97 അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്.

നിയമസഭാ സമുച്ചയത്തിലെ പോളിംഗ് ബൂത്തിലാണ് എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയത്. മുന്നണിമാറിയപ്പോള്‍ ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് തന്നെയാണ് വീണ്ടും മത്സരിച്ചത്.

2024 വരെ അവശേഷിക്കുന്ന കാലാവധി ജോസ് കെ.മാണിക്ക് രാജ്യസഭാ എം.പിയാകാന്‍കഴിയും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button