29.7 C
Kottayam
Saturday, June 13, 2026

വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരം ലൈംഗീകബന്ധത്തിലേർപ്പെട്ടത് രണ്ടു വ്യക്തികളുടെ മാത്രം വിഷയം, അവരുടെ സ്വകാര്യതയും, പുരോഹിതരും സിസ്റ്റർമാരും അവർക്ക് താൽപര്യമുള്ളവരെ വിവാഹം കഴിയ്ക്കാൻ സഭാ നിയമം പരിഷ്കരിക്കണം , പ്രതികരണവുമായി ജോമോൾ ജോസഫ്

Must read

കൊച്ചി: കട്ടപ്പനയിൽ വൈദികനും വീട്ടമ്മയും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ജോമോൾ ജോസഫ്.വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേർപ്പെട്ടത്. അത് ആ രണ്ടു വ്യക്തികളുടെ മാത്രം വിഷയമാണ്.കന്യാസ്ത്രീ മഠങ്ങളിൽ പെൺകുട്ടികൾ കിണറ്റിൽ വീണു മരിക്കുന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ എന്നും അവർ ആവശ്യപ്പെട്ടു

പോസ്റ്റിന് പൂർണ്ണ രൂപം ഇങ്ങനെ:

മഠത്തിലെ കിണറുകൾ ആത്മഹത്യാ കിണറുകളാകുന്നതും വികാരിയച്ചന്റെ വികാരപ്രകടനവും..

മഠങ്ങളെ സംബന്ധിച്ചും, മഠങ്ങളിലേക്ക് എത്തിപ്പെടുന്നവർ പല ഇടയൻമാരുടേയും ഇരകളായി തീരുന്നത് സംബന്ധിച്ചും ഇതിന് മുമ്പ് പല തവണ ഞാനെഴുതിയിട്ടുണ്ട്. സംശയകരമായ പലതും ആ കുട്ടിയുടെ മരണത്തിലുണ്ടായിട്ടും, സഭാ അധികാരികൾ പറയുന്നത് വിശ്വാസമാണ് എന്നും സഭയുടെ അന്വേഷണം തൃപ്തികരമാണ് എന്നും ജീവൻ പൊലിഞ്ഞ കുട്ടിയുടെ അമ്മ പറയുമ്പോൾ, സ്റ്റേറ്റ് സ്വയം കേസെടുത്ത് അന്വേഷണം നടത്തിയേ മതിയാകൂ. കേരളത്തിൽ ധാരാളം മഠങ്ങളും അതിൽ മിക്കതിനും സ്വന്തം കിണറുകളും ഉള്ളതുകൊണ്ട് ഇതൊരു സാമൂഹ്യ വിഷയം തന്നെയാണ്..

- Advertisement -

ഇതിൽ കൂടുതലെഴുതാത്തത് മരണത്തെ കുറിച്ച് എഴുതുക അത്ര സുഖകരമല്ലാത്ത കാര്യമായതുകൊണ്ട് തന്നെയാണ്. ഞാനും ആ കുട്ടിയുടെ ശരീരം കിണറിൽ നിന്നെടുക്കുന്ന വീഡിയോ കണ്ടിരുന്നു കഴിഞ്ഞ ദിവസം. മഠങ്ങളിലേക്ക് പെൺകുട്ടികളെ പറഞ്ഞയക്കുന്നവർ ഒന്നു ചിന്തിക്കുക, റോബിൻമാരും ഫ്രാങ്കോമാരും ധാരാളമുള്ളതാണ് സഭ, കിണറുകളില്ലാത്ത മഠങ്ങൾ കുറവാണ് താനും, സിസ്റ്റർ അഭയമുതലിങ്ങോട്ട് അത്തരം കിണറുകൾ സമർത്ഥമായി ഉപയോഗിക്കപ്പെടുന്നത് നമ്മൾ കണ്ടുവരുന്നതാണ്.
…..
വികാരിയച്ചന്റെ വികാരപ്രകടനം പല രീതിയിൽ ചർച്ചചെയ്യപ്പെട്ടത് കണ്ടു. ഞാൻ വേറൊരു തരത്തിലാണ് ആ വാർത്തയെ സമീപിക്കുന്നത്.

- Advertisement -

ആ വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേർപ്പെട്ടത്. അത് ആ രണ്ടു വ്യക്തികളുടെ മാത്രം വിഷയമാണ്, അവരുടെ സ്വകാര്യതയും. അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നന്നാക്കാനായി കൊടുത്തപ്പോൾ, ആ വ്യക്തി ആ ഫോണിലെ വിവരങ്ങൾ തിരഞ്ഞതും, അവ പകർത്തി നാട്ടിൽ മുഴുവനും പ്രചരിപ്പിച്ചതും ക്രിമിനൽ കുറ്റമാണ്. ഈ വിഷയത്തിൽ വീട്ടമ്മയോ പുരോഹിതനോ കേസ് കൊടുക്കുകയോ, പോലിസ് സ്വമേധയാ കേസെടുക്കയോ വേണം. നാട്ടിൽ അസ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി മനസ്സിലായാൽ കേസെടുക്കാനുള്ള വകുപ്പ് നിയമപരമായി പോലീസിനുണ്ട്. പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുന്ന ആർജ്ജവം ഇവിടെയും കാണിക്കാം.

എനിക്ക് കത്തോലിക്കാ സഭയോട് പറയാനുള്ളത്..

പണ്ട് കൊച്ചി രൂപതയിലെ മെത്രാനായിരുന്ന ജോൺ തട്ടുങ്കൽ അടക്കം സമാനമായ ആക്ഷേപത്തിൽ സഭാവസ്ത്രമൂരി തടി കയ്ച്ചിലാക്കിയതാണ്. ഒരു തട്ടുങ്കൽ പിതാവ് മാത്രമല്ല, നിരവധി പുരോഹിതർ ലൈംഗീകാപവാദത്തിന് വിധേയരാകുകയോ, സഭാവസ്ത്രമൂരി ഇന്ന് ഗാർഹീക ജീവിതം നയിക്കുകയോ ചെയ്യുന്നുണ്ട്. മിക്ക പുരോഹിതരുടേയും ലൈംഗീക ദാരിദ്ര്യത്തിനോ, ലൈംഗീക ചൂഷണത്തിനോ ഇരയാകുന്നവരാണ് കന്യാസ്ത്രീകൾ. പലപ്പോഴും സഭയിലെ അൽമായരുമായും പുരോഹിതർക്ക് ലൈംഗീകബന്ധം ഉണ്ടാകുന്നു. ഇത് സഭ കാര്യമായി പരിഗണിക്കണം.

- Advertisement -

ഇവിടെ സഭാനിയമം പരിഷ്കരിക്കാൻ സഭ തയ്യാറാകണം. പുരോഹിതരും സിസ്റ്റർമാരും അവർക്ക് താൽപര്യമുള്ളവരെ വിവാഹം കഴിക്കട്ടെ, വിവാഹം കഴിച്ചതുകൊണ്ട് അവർക്ക് പൌരോഹിത്യമോ സന്യാസമോ നിഷേധിക്കരുത്. അല്ലേലും പ്രസവിച്ച ശേഷവും മറിയം കന്യകയായിരുന്നു എന്ന് പഠിപ്പിക്കുന്നതൊക്കെ ഇന്നത്തെ യുഗത്തിൽ വലിയ പിന്തിരിപ്പൻ സമീപനമാണ് എന്നത് സഭ തിരിച്ചറിയണം. ഒരു സ്ത്രീ കന്യകയായിരിക്കുന്നതുകൊണ്ടോ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടതുകൊണ്ടോ വലിയ കാര്യമുണ്ടെന്നോ, അത് വലിയ സംഭവമാണെന്നോ ഉള്ള ധാരണയിൽ കഴിയുന്ന സഭ ഏത് നൂറ്റാണ്ടിലെ പഠനത്തിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നതെന്നും ആ നൂറ്റാണ്ടുകൾ പിന്നിട്ട് പല നൂറ്റാണ്ടുകളിലൂടെയാണ് ഇന്നത്തെ നൂറ്റാണ്ടിൽ മനുഷ്യരെത്തി നിൽക്കുന്നത് എന്നതും സഭ കണ്ണുകൾ തറന്ന് കാണണം.

വിശപ്പ്, ദാഹം, വിസർജ്ജനം നടത്തൽ എന്നീ ശാരീരിക പ്രവർത്തനങ്ങൾ പോലെ മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക ആവശ്യമോ പ്രവർത്തനമോ ആണ് ലൈംഗീകത എന്നുമുള്ള പഠനം സഭ ഉൾക്കൊള്ളണം. അതോടൊപ്പം ലൈംഗീകത പാപമെന്ന ചിന്തയും സഭ തിരുത്തണം. ലൈംഗീകത മനുഷ്യന്റെ ആവശ്യമാണ് എന്ന പഠനത്തിലേക്ക് സഭ വരാൻ തയ്യാറാകണം. കൂടാതെ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന പത്തുകൽപ്പനകളിലൊന്ന് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ് എന്നതും സഭ മനസ്സിലാക്കി ആ കൽപന കൂടെ അസാധുവാക്കണം. പകരം പരസ്പര സമ്മതം (കൺസെന്റ്) എന്ന ചെറിയ വാക്കിന് ലൈംഗീകയിൽ വലിയ സ്ഥാനമുണ്ട് എന്ന് സഭാ മക്കളെയും, പുരോഹിതരെയും കന്യാസ്ത്രീകളെയും പഠിപ്പിക്കാൻ സഭ തയ്യാറാകണം.

യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് മറിയത്തിന്റെ കന്യകാത്വ വിഷയവുമായി ബന്ധപ്പെട്ട കേസിലായിരുന്നില്ല എന്നത് അംഗീകരിച്ച് ഇടപെടാനുള്ള മിനിമം മര്യാദ സഭ പ്രകടിപ്പിക്കണം. ലൈംഗീക ദാരിദ്രത്തിന്റെ കടുത്ത വീർപ്പുമുട്ടലുകളിൽ നിന്നും, അതിനോടനുബന്ധിച്ച ക്രൈമുകളിൽ നിന്നും പള്ളിമേടകളും മഠങ്ങളും മുക്തമാകട്ടെ.I

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week