ഹാപ്പി ബെര്‍ത്ത് ഡേ ഭാര്യേ…!!സന്തോഷ നിമിഷം പങ്കിട്ട് ജോജു; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി:ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി മലയാള സിനിമയുടെ മുന്‍നിര നായകന്മാരില്‍ ഓരളായ നടനാണ് ജോജു ജോര്‍ജ്ജ്. ഏത് വേഷമായാലും അതിനെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ ജോജുവിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജോജു പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഭാര്യ അബ്ബയുടെ പിറന്നാള്‍ ദിനാഘോഷ ചിത്രങ്ങളാണ് താരം പങ്കിട്ടത്. മക്കളായ ഇയാന്‍, സാറ, ഇവാന്‍ എന്നിവരും കുടുംബ സുഹൃത്തുക്കളും ജോജു പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിലുണ്ട്.

ഹാപ്പി ബെര്‍ത്ത് ഡേ ഭാര്യേ…എന്നാണ് പ്രിയതമയ്ക്ക് ആശസകളറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ജോജു കുറിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹ വാര്‍ഷിക ദിനത്തില്‍ ബെറ്റര്‍ ഹാഫ്‌സ് അവാര്‍ഡുണ്ടെങ്കില്‍ അത് അബ്ബാ മോള്‍ക്ക് തന്നെ എന്ന് ജോജു കുറിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു. ഹലാല്‍ ലവ് സ്‌റ്റോറിയാണ് ജോജു അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

ജഗമേ തന്തിരം, വണ്‍, തുറമുഖം, മാലിക്, ചുരുളി, എസ് ജി 250 തുടങ്ങി നിരവധി സിനിമകളാണ് ഈ വര്‍ഷം ജോജുവിന്റേതായി പുറത്തിറങ്ങുന്ന സിനിമകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News