തിരുവനന്തപുരം: നടന്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിനെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് നിയമസഭയില്‍. ജോജുവിന്റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നതായും സബ്മിഷന്‍ അവതരിപ്പിച്ച് കൊണ്ട് മുകേഷ് പറഞ്ഞു.
അതേസമയം സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണെന്നും ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക.
അതാണ് ഈ നാടിന്റെ പാരമ്പര്യം. കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. നാട്ടിലെ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുകേഷിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു
അതേസമയം നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിള കോണ്‍ഗ്രസ് മാർച്ച്. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാർച്ച്.
നവംബർ ഒന്നിന് ഇന്ധന വില വർധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ് സ്ത്രീകളെ അപമാനിച്ചെന്നും എന്നാൽ ഇവരുടെ പരാതിയിൽ പോലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മഹിള കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപിച്ചത്.
ജോജുവിന്റെ പരാതിയിൽ പോലീസ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ സ്ത്രീകളുടെ പരാതിയൽ നടപടിയില്ലെന്നും മഹിള കോണ്‍ഗ്രസ് ആരോപിച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നും മഹിള കോൺഗ്രസ് ആവശ്യപ്പെട്ടു.