KeralaNews

ജോജുവിനെതിരെ പ്രതിഷേധം; മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിള കോണ്‍ഗ്രസ് മാർച്ച്

കൊച്ചി: നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിള കോണ്‍ഗ്രസ് മാർച്ച്. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാർച്ച്.

നവംബർ ഒന്നിന് ഇന്ധന വില വർധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ് സ്ത്രീകളെ അപമാനിച്ചെന്നും എന്നാൽ ഇവരുടെ പരാതിയിൽ പോലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മഹിള കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപിച്ചത്

ജോജുവിന്‍റെ പരാതിയിൽ പോലീസ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ സ്ത്രീകളുടെ പരാതിയൽ നടപടിയില്ലെന്നും മഹിള കോണ്‍ഗ്രസ് ആരോപിച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നും മഹിള കോൺഗ്രസ് ആവശ്യപ്പെട്ടു.

നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരുന്നു. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിൻ്റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വിവിധ സിനിമാ സെറ്റുകളിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.

യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. കേസിൽ ഏഴ് പ്രതികളാണ് ആകെയുള്ളത്. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker