25.5 C
Kottayam
Sunday, June 7, 2026

വ്യാജ നിയമന ഉത്തരവുമായി ജോലിയിൽ ചേരാനെത്തി; കൈയിൽ വ്യാജ റാങ്ക്പട്ടികയും;യുവതി അറസ്റ്റിൽ

Must read

കൊല്ലം:സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ വ്യാജ നിയമന ഉത്തരവുമായെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍.രാഖിയാണ് പിടിയിലായത്. രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന രേഖകളും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിയില്‍ ചേരാനെത്തിയതായിരുന്നു യുവതി. റവന്യൂവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി നിയമനം ലഭിച്ചെന്നതായുള്ള ഉത്തരവ് കണ്ടപ്പോള്‍ത്തന്നെ കരുനാഗപ്പള്ളി തഹസില്‍ദാര്‍ക്ക് സംശയംതോന്നി.

റവന്യൂവകുപ്പില്‍ ജോലിനേടുന്നവരുടെ നിയമന ഉത്തരവില്‍ കളക്ടറാണ് ഒപ്പിടുന്നത്. എന്നാല്‍ റവന്യൂ ഓഫീസര്‍ എന്നപേരിലുള്ള ഒപ്പായിരുന്നു രാഖി ഹാജരാക്കിയ ഉത്തരവിലുണ്ടായിരുന്നത്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ 22-ാം റാങ്ക് ലഭിച്ചെന്നാണ് യുവതി പറഞ്ഞത്. വ്യാജമായി നിര്‍മിച്ച റാങ്ക് പട്ടിക കാണിക്കുകയും ചെയ്തു.

ഇതേ പട്ടികയിലെ 35-ാം റാങ്ക് ജേതാവ് കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നതിനാല്‍ സംശയം ബലപ്പെട്ടു. താലൂക്ക് ഓഫീസില്‍ തര്‍ക്കമുന്നയിച്ച യുവതിയോട്, തഹസില്‍ദാര്‍ ജില്ലാ പി.എസ്.സി. ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. പി.എസ്.സി. ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉത്തരവ് വ്യാജമാണെന്ന് വ്യക്തമായി.

- Advertisement -

ഒന്‍പതുമാസംമുമ്പ് അഡൈ്വസ് മെമ്മോ വ്യാജമായി നിര്‍മിച്ച് സ്വന്തം വിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ജോലിക്ക് കയറണമെന്നുകാട്ടിയുള്ള വ്യാജ നിയമന ഉത്തരവും സ്വന്തം വിലാസത്തിലേക്ക് അയച്ചത്രേ.

- Advertisement -

ഈ രേഖകള്‍ പരിശോധിച്ച പി.എസ്.സി. ഉദ്യോഗസ്ഥര്‍ രാഖിയെയും കൂടെയെത്തിയ ബന്ധുക്കളെയും തടഞ്ഞുവെച്ചു. പോലീസ് പി.എസ്.സി. ഓഫീസില്‍വെച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് ഇവരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു.

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത മറ്റ് ബന്ധുക്കള്‍ക്ക് വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week