25 C
Kottayam
Saturday, November 16, 2024
test1
test1

പൗഡറിലൂടെ കാൻസർ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 154 കോടി രൂപ പിഴ നൽകണമെന്ന് കോടതി

Must read

കാലിഫോർണിയ:പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ .കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക്  ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ  അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്.

24 കാരനായ യുവാവ് ആണ് പരാതിക്കാരൻ. കുട്ടിക്കാലം മുതൽ കമ്പനിയുടെ പൗഡറുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയത്തിന് ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം ബാധിച്ചെന്നായിരുന്നു 24 കാരനായ ഹെർണാണ്ടസ് നൽകിയ പരാതി. ഹെർണാണ്ടസിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന വേദനകൾക്കും  നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ജോൺസൺ ആൻഡ്  ജോൺസൺസ് ബേബി പൗഡർ സുരക്ഷിതമാണെന്നും,  ആരോഗ്യത്തിന് ഹാനികരമാകുന്നതൊന്നും പൗഡറിൽ അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളുണ്ടെന്നും, നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോൺസൺ ആൻഡ് ജോൺസൺ വക്താക്കൾ പ്രതികരിച്ചു

ഇതാദ്യമായല്ല ജോൺസൺ ആൻഡ് ജോൺസണിനെതിരെ പരാതി ഉയരുന്നത്. ക്യാൻസറിന് കാരണമാകുന്നുവെന്ന പരാതിതന്നെ പലതവണ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ചിലയിടങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺന്റെ ഈ ബേബി പൗഡർ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

മിക്ക കേസുകളിലും കമ്പനിക്ക് തിരിച്ചടിയും നേരിടേണ്ടിവന്നിട്ടുണ്ട്.  സമാനമായ 38000 ത്തോളം കേസുകൾ തീർപ്പാക്കുന്നതിനായി 890 കോടി ഡോളർ  മാറ്റിവെക്കാമെന്ന് നേരത്തെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി കോടതിയെ അറിയിച്ചിരുന്നു.

കമ്പനിക്കെതിരെ നിരവധി പരാതികളിനി‍മേലുള്ള കേസുകളും, നടപടികളും കോടതി നിർത്തിവെച്ചിിക്കുകയാണ്. നിലവിൽ  24 കാരനായ പരാതിക്കാരന്റെ അസുഖത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്, പരാതിയിൽ കോടതി അതിവേഗം തീരുമാനമെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

ഖത്തറില്‍ വാഹനാപകടം; മലയാളിയടക്കം രണ്ടുപേർ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശിയെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.