24.9 C
Kottayam
Saturday, June 6, 2026

ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; റോണി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി

Must read

ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി നിരവധി പേരിൽ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ കാത്തിരുന്നത് നാടകീയ സംഭവം. ആലപ്പുഴ സ്വദേശി റോണി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മുക്കത്തെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

റോണിയെ തേടി വീട്ടിലെത്തുമ്പോഴെല്ലാം ഇയാളുടെ അമ്മ പോലീസുകാർക്ക് നേരെ അസഭ്യ വര്‍ഷം നടത്തുമായിരുന്നു. പിടികൂടാന്‍ എത്തുന്ന പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ നമ്പർ തപ്പിയെടുത്ത് പാത്രിരാത്രിയിലും വിളിച്ച്‌ റോണിയും കൂട്ടരും അസഭ്യം വിളിക്കുമായിരുന്നു. റോണിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിൽ പോലീസ് ഇന്നെത്തിയതും ഇയാളുടെ വീട്ടിൽ തന്നെയാണ്.

മുക്കത്തെ വീട്ടിലെത്തിയ പോലീസിനെ ആദ്യം നേരിട്ടത് ഭാര്യയാണ്. റോണിയെ പോലീസ് പിടികൂടുമെന്നായപ്പോൾ ഭാര്യ വെട്ടുകത്തിയുമായി കൊലവിളി നടത്തി പോലീസുകാർക്ക് നേരെ ചാടി. തുടര്‍ന്ന് പോലീസ് ഏറെ പണിപ്പെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഗള്‍ഫില്‍ ഇയാളുടെ സുഹൃത്തായിരുന്ന ആളുടെ ഭാര്യയെയാണ് ഇയാള്‍ ഇപ്പോൾ ഭാര്യയായി ഒപ്പം കൂട്ടിയിരിക്കുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് തട്ടിപ്പിനിരയായവര്‍ ഗാന്ധിനഗര്‍ പോലീസില്‍ റോണിക്കെതിരെ പരാതി നല്‍കിയത്. അന്നുമുതല്‍ ഇയാള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week