News

ആമസോണില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ധാനം ചെയ്ത് 73,600 രൂപ തട്ടി

പൂന: പ്രമുഖ ഇ-കോമേഴ്‌സ് സംരംഭമായ ആമസോണില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ധാനം ചെയ്ത് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 73,600 രൂപ. പൂനെയിലാണ് സംഭവം. കിരണ്‍ ചിഞ്ചോലെ എന്ന 27കാരന്റെ പരാതിയില്‍ കോന്ധ്വ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

2021 ഒക്ടോബറിലാണ് തട്ടിപ്പ് നടന്നത്. ആദ്യം ആമസോണില്‍ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നറിയിച്ച് യുവാവിന് ഒരു കോള്‍ വന്നു. തുടര്‍ന്ന് ഒരു ലിങ്ക് അയച്ചുനല്‍കിയ തട്ടിപ്പുകാരന്‍ ഫോണ്‍പേ, പേടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ‘റീചാര്‍ജ് ചാര്‍ട്ട്’ പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇത് പൂരിപ്പിച്ചതിനു പിന്നാലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുവാവിന് 73,600 രൂപ നഷ്ടമാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker