KeralaNews

വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരാണ് അധികാരം നല്‍കിയത്?; നടപടി സ്വീകരിക്കണമെന്ന് ശ്രീജിത്ത് പണിക്കര്‍

പാലക്കാട്: പാമ്പ് പിടിക്കുന്നതിനിടയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിയ്ക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ഏതൊരു രോഗിയും അബോധാവസ്ഥയിലും തന്റെ സ്വകാര്യതയ്ക്ക് ഭരണഘടനാപരമായ അവകാശമുള്ള ആളാണെന്ന് ശ്രീജിത്ത് പറയുന്നു. അയാളുടെ അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സ്വകാര്യതാ ലംഘനവും അധാര്‍മ്മികവു മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാവ സുരേഷ് വെന്റിലേറ്റര്‍ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍ അതിനുള്ളില്‍ നിന്ന് അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ആരാണ് ചിത്രീകരിക്കുന്നതെന്നും അതിനുള്ള അധികാരം അവര്‍ക്ക് നല്‍കിയത് ആരാണെന്നും ശ്രീജിത്ത് ആരോഗ്യവകുപ്പ് വീണ ജോര്‍ജിനോട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ചോദിക്കുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ആരോഗ്യമന്ത്രി നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ചില മര്യാദകളുണ്ട്.
അബോധാവസ്ഥയിലും തന്റെ സ്വകാര്യതയ്ക്ക് ഭരണഘടനാപരമായ അവകാശമുള്ള ആളാണ് ഏതൊരു രോഗിയും. അയാളുടെ അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സ്വകാര്യതാ ലംഘനമാണ് എന്നു മാത്രമല്ല, അധാര്‍മ്മികവുമാണ്. ഒരാള്‍ക്ക് കിട്ടുന്ന മോശം പരിചരണത്തെ തുറന്നുകാട്ടാന്‍ ആണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് എങ്കില്‍ അതിലൊരു യുക്തിയെങ്കിലും ഉണ്ട്.

നിങ്ങള്‍ ഒരുപാട് വിയര്‍ക്കുന്നയാളാണോ?: തടയാന്‍ ഇതാ ചില വഴികള്‍
വാവ സുരേഷ് വെന്റിലേറ്റര്‍ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍ അതിനുള്ളില്‍ നിന്ന് അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ആരാണ് ചിത്രീകരിക്കുന്നത്? അവര്‍ക്ക് അതിനുള്ള അധികാരം നല്‍കിയത് ആരാണ്? ദൃശ്യത്തില്‍ നിന്നുതന്നെ വ്യക്തമാകുന്ന കാര്യം തന്നെ ചിത്രീകരിക്കാന്‍ അനുവാദം നല്‍കാനുള്ള അവസ്ഥയില്‍ ആയിരുന്നില്ല വാവ എന്നതാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടെങ്കില്‍ ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം, ശ്രീമതി വീണാ ജോര്‍ജ്? അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker