വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ അമേരിക്കയ്ക്ക് സംഭവിക്കുന്നത് നിര്‍ണ്ണായക മാറ്റങ്ങളാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്കും ലോകാരോഗ്യ സംഘടനയിലേക്കും അമേരിക്കയെ പുന:സ്ഥാപിക്കാനുള്ള ഉത്തരവുകളുമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ബുധനാഴ്ച തന്റെ പുതിയ ഭരണത്തിന് ആരംഭം കുറിച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ നിന്ന് പിന്മാറാനും കുടിയേറ്റം, പരിസ്ഥിതി, കൊറോണ വൈറസ്, സമ്പദ്‌വ്യവസ്ഥ എന്നിവയുമായി പോരാടാനും പുതിയ വഴികള്‍ സ്ഥാപിക്കുന്നതിനായി യുഎസ് നേതാവായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ബൈഡന്‍ 17 ഓര്‍ഡറുകളിലും നടപടികളിലും ഒപ്പിടും. നിരവധി ഭൂരിപക്ഷ-മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യുഎസിലേക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം അദ്ദേഹം അവസാനിപ്പിക്കുന്നതിനൊപ്പം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി ട്രംപ് നിര്‍മിക്കാന്‍ ഉത്തരവിട്ട മതിലിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കുകയും ചെയ്യും.
ഭീകരവാദം സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയതിന് പിന്നാലെ ഡൊണാള്‍ഡ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയയത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ബൈഡന്‍ തീരുമാനമറിയിക്കും.