27.5 C
Kottayam
Sunday, June 7, 2026

ഋതുവുമായി ഇപ്പോള്‍ കോണ്ടാക്റ്റുണ്ടോ, എന്താ അവസ്ഥ; കമന്റിട്ടയാള്‍ക്ക് ജിയ ഇറാനി കൊടുത്ത മറുപടി വൈറല്‍

Must read

കൊച്ചി:ആദ്യ പതിപ്പുകൾ പോലെ ശ്രദ്ധയാകർഷിയ്ക്കപ്പെട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയ റിയലിറ്റി ഷോകളില്‍ ഒന്നാണ് ഇത്തവണത്തെയും ബിഗ്ബോസ് മലയാളം ഷോ. ഇതിലെ മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ നിരവധി ആരാധകരാണുള്ളത്. ഇവരുടെ പേരില്‍ ആര്‍മികളും ഫാന്‍ഫൈറ്റുമെല്ലാം സ്ഥിരകാഴ്ചയാണ്. അതുപോലെ ബിഗ്ബോസ് എന്ന പരിപാടിയില്‍ എത്തിയിതിനു ശേഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ഋതു മന്ത്ര. ആദ്യ ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാതിരുന്ന മുഖമായതിനാല്‍ തന്നെ എലിമിനേഷനിലെ സ്ഥിരം താരമായിരുന്നു ഋതു. ആദ്യ എപ്പിസോഡുകളില്‍ തന്നെ പുറത്താകുമെന്ന് ചിലര്‍ വിധി എഴുതിയെങ്കിലും തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഋതു പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.

ബിഗ് ബോസില്‍ മത്സരിക്കാതെ തന്നെ താരമായി മാറുകയായിരുന്നു ജിയ ഇറാനി. ഋതു മന്ത്രയുമായി പ്രണയത്തിലാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. ഋതുവിനെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ജിയ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതോടെ ഋതു മന്ത്രയുടെ നിലപാട് മാറിയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. താന്‍ പ്രണയത്തിലാണെന്നും, ഷോ കഴിഞ്ഞ് തിരിച്ച് ചെല്ലുമ്പോള്‍ അതുണ്ടാവുമോയെന്ന് അറിയില്ലെന്നുമായിരുന്നു ജിയ ഇറാനി പറഞ്ഞത്. എന്താണ് അങ്ങനെയൊരു സംശയമെന്നായിരുന്നു മത്സരാര്‍ത്ഥികളും പ്രേക്ഷകരും ചോദിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെല്ലാം ഋതുവിനെക്കുറിച്ച് പറയാറുള്ള ജിയയുടെ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഋതു മന്ത്രയുടെ തുറന്നുപറച്ചില്‍ വൈറലായി മാറിയതോടെയാണ് ജിയ ഇറാനിയും കൂടുതല്‍ ശ്രദ്ധേയനായത്. തങ്ങളുടെ പ്രണയം തുടങ്ങിയതിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചുമെല്ലാം ജിയ തുറന്നുപറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിലാണ് ഋതു എത്തിയത്. വിവാഹമല്ല കരിയറിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ജിയ പറഞ്ഞിരുന്നു. ഋതുവിന് വോട്ട് ചോദിച്ചും ജിയ എത്താറുണ്ടായിരുന്നു.

ഋതുവിന്റെ ലൈവ് വീഡിയോയിലുള്‍പ്പടെ കമന്റുമായി ജിയ ഇറാനി എത്തിയിരുന്നു. ജിയയെക്കുറിച്ച് ഋതു പ്രതികരിച്ചതേയില്ല. ഷോയുടെ ഫിനാലെയ്ക്ക് ശേഷമായി ഇതേക്കുറിച്ച് പ്രതികരിക്കുമെന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. അടുത്തിടെയായിരുന്നു ഫിനാലെ ചിത്രീകരണം കഴിഞ്ഞത്. ഫിനാലെയില്‍ ജിയ ഇറാനിയും പങ്കെടുത്തുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഋതുവുമായി ഇപ്പോള്‍ കോണ്ടാക്റ്റുണ്ടോ, എന്താ അവസ്ഥയെന്നായിരുന്നു ഒരാള്‍ ജിയ ഇറാനിയോട് ചോദിച്ചത്. ഊഞ്ഞാലാ ഊഞ്ഞാലാ എന്ന ഗാനമായിരുന്നു ജിയയുടെ മറുപടി.

- Advertisement -

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ജിയയുടേതായി എത്തിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്‌ക് കൊണ്ട് പകുതി മറച്ച മുഖം കാണിച്ചുളള ചിത്രം പങ്കുവെച്ചാണ് ജിയയുടെ പോസ്റ്റ് വന്നത്. ‘ഫേക്കാണ് പുതിയ ട്രെന്‍ഡ്, കുറെ പേര്‍ ആ ഒരു സ്‌റ്റൈലിലാണെന്ന് തോന്നുന്നു’ എന്ന് ചിത്രത്തിനൊപ്പം കുറിച്ചാണ് ജിയ എത്തിയത്. എന്നാല്‍ ഇത് ഋതുവിനെ ഉദ്ദേശിച്ചാണോ എന്ന കാര്യം വ്യക്തമല്ല.

- Advertisement -

ജിയ ഇറാനിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വിട്ടുകളയണം അതിനെയൊക്കെ ബ്രോ എന്നാണ് ഒരാള്‍ കുറിച്ചത്. മാസ്‌ക്ക് വെച്ച് തുടരാന്‍ ഒരാള്‍ക്ക് അധികകാലം കഴിയില്ലെന്ന് മറ്റൊരു കമന്റും വന്നു. ‘ഒന്നുകില്‍ അവര്‍ക്ക് അത് സ്വയം എടുക്കേണ്ടിവരും, അല്ലെങ്കില്‍ മറ്റുള്ളവര്‍ അത് പറിച്ചെടുക്കും’ എന്നാണ് ഒരാള്‍ പറഞ്ഞത്.

ജിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും അടുത്തിടെ വൈറലായിരുന്നു. ഋതുവിനോടൊപ്പമുള്ള വീഡിയോയാണ് ജിയ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഒരു ഡയലോഗും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തിലെ ഒരു ഡയലോഗാണ് വീഡിയോയ്ക്കൊപ്പം ജിയ ചേര്‍ത്തിരുന്നത്. തനിക്ക് അവളെ ഇഷ്ടമാണെന്നും അത് പറയാന്‍ ഒരു നാണവുമില്ല. അവള്‍ എന്ത് പറഞ്ഞാലും തനിക്ക് മറക്കാന്‍ പറ്റില്ലെന്നുമായിരുന്നു ഡയലോഗ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week