പട്ന: ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍.ഡി.എ ഘടകകക്ഷിയായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ കത്ത്. മരണത്തില്‍ പാസ്വാന്റെ മകനും നിലവില്‍ എല്‍.ജെ.പിയുടെ മേധാവിയുമായ ചിരാഗ് പാസ്വാന് പങ്കുള്ളതായി സൂചിപ്പിച്ച് മോര്‍ച്ച അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജിതിന് റാം മാഞ്ജിയാണ് കത്തയച്ചത്.
ചികിത്സയിലുള്ള കേന്ദ്രമന്ത്രിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ബുള്ളറ്റിന് ഇറക്കാതിരുന്നത് സംശയാസ്പദമാണെന്ന് കത്തില്‍ ആരോപിക്കുന്നു. പാസ്വാന്റെ മരണശേഷം വിഡിയോ സന്ദേശം തയാറാക്കവെ ചിരികളികളോടെയാണ് ചിരാഗിനെ കാണപ്പെട്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തില്‍ എന്‍.ഡി.എക്കൊപ്പമാണെങ്കിലും ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒഴികെയുള്ള എന്‍.ഡി.എ കക്ഷികള്‍ക്കെതിരെ എല്‍.ജെ.പി മത്സരിക്കുന്നുണ്ട്.
അതേസമയം വിഷയത്തിൽ ചിരാഗ് പാസ്വാന്റെ പ്രതികരണം ഇങ്ങനെ, പിതാവ് ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചിട്ടും സന്ദര്‍ശിക്കാന്‍ താല്പര്യം കാണിക്കാതിരുന്ന മാഞ്ജിയാണ് ഇപ്പോള്‍ ആക്ഷേപവുമായി വന്നിരിക്കുന്നതെന്നും മരിച്ചുപോയ മനുഷ്യന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്നും ചിരാഗ് പ്രതികരിച്ചു.