25.5 C
Kottayam
Friday, June 5, 2026

മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വന്നില്ല, എന്റെ കൊച്ചിന്റെ കഥ സിനിമയാക്കണം, എനിക്ക് ചാൻസ് തരണം’; വൈറലായി ജിഷയുടെ അമ്മ

Must read

കൊച്ചി:കൊച്ചി; തന്റെ മകളുടെ ജീവിതം സിനിമയാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥി ജിഷയുടെ അമ്മ രാജേശ്വരി. എന്റെ കൊച്ചിനെ കൊന്ന കേസ് സിനിമയിൽ കൂടി തെളിയിക്കണമെന്നും സിനിമയിൽ തനിക്ക് ചാൻസ് തരണം എന്നുമാണ് രാജേശ്വരി പറഞ്ഞത്. മകൾ ക്രൂരമായി കൊന്നിട്ടും മമ്മൂട്ടിയോ മോഹൻലാലോ തന്നെ കാണാൻ വന്നില്ല. അവരൊക്കെ വരുമെന്ന് താൻ കരുതിയിരുന്നെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

രാജേശ്വരിയുടെ വാക്കുകൾ

‘ഇത്രയും ക്രൂരമായിട്ട് എന്റെ മകളെ കൊന്നിട്ട് മമ്മൂട്ടി സർ ഇതുവരെ എന്റെയടുത്ത് വന്നിട്ടില്ല, മോഹൻലാൽ വന്നിട്ടില്ല. ഇവർ ഈ സംഭവങ്ങൾ കേട്ടിട്ടുണ്ടാകുമെന്ന് വിചാരിക്കുന്നു. ഇവരൊക്കെ വരുമെന്ന് ഞാൻ കരുതി. അവർ വന്നിരുന്നെങ്കിൽ പടത്തിലഭിനയിക്കാൻ ഞാൻ പോകില്ലായിരുന്നു. മമ്മൂട്ടി സാർ ഒരു വക്കീലാണ്, ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, എന്റെ കുട്ടിയെ കൊലപ്പെടുത്തിയ കേസ് സിനിമയാക്കാൻ. മമ്മൂട്ടി സിബിഐ ആയിട്ട് ഒരുപാട് പടം പിടിച്ചിട്ടുണ്ട്.

അതുപോലെ ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞവരെപ്പിടിച്ച് സോപ്പിട്ട്, ഏതെങ്കിലും തരത്തിൽ ഇവരെ ഉള്ളംകൈയിൽ കൊണ്ടുവന്നിട്ട്, സത്യം കണ്ടെത്തി പടമാക്കി തീർക്കാൻ. ഞങ്ങടെ പടം പിടിച്ചിട്ടുണ്ടെങ്കിൽ ലോകത്തെ ഏറ്റവും വലിയ വിജയമായേനെ. യഥാർത്ഥ സംഭവങ്ങളാണ് സിനിമയായി വരുന്നത്. ഭൂരിപക്ഷവും അതൊക്കെയാണ്. ചിലതൊക്കെ മാത്രമാണ് നടക്കാത്ത സംഭവങ്ങൾ എഴുതിക്കൂട്ടുന്നത്.

- Advertisement -

മോളെ വക്കീലായി പഠിപ്പിക്കാൻ ശ്രമിച്ചയാളാണ് ഞാൻ. കാരണം എനിക്കിത്തിരി വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കൂടുതലുണ്ട്. എന്റെ അമ്മ നല്ലരീതിയിൽ എന്നെ നോക്കിയിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ നിലവാരത്തിലായിരുന്നില്ല എത്തുക.മോഹൻലാലിനെയും മമ്മൂട്ടിയേയും ദിലീപിനെയും കാണാനാഗ്രഹിച്ച് കാത്തിരിക്കുന്ന ആളാ…ജിഷ മോളുടെ അമ്മയാ… മമ്മൂട്ടിയെ കാണാൻ ആഗ്രഹിക്കുന്നത് എന്റെ കൊച്ചിനെ കൊന്ന കേസ് സിനിമയിൽ കൂടി തെളിയിച്ചു കൊണ്ടുവരാനാ. സിനിമയിൽ എനിക്കൊരു ചാൻസു കൂടെ. ഞാൻ കൂടെ കേറിയാലാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെടുക.

- Advertisement -

വലിയ രീതിയിൽ പടം പിടിച്ചാൽ സംവിധായകന് കോടിക്കണക്കിന് രൂപ കിട്ടും.മോഹൻലാലോ മമ്മൂട്ടിയോ ദിലീപോ, ആരും തന്നെ വന്നിട്ടില്ല. മമ്മൂട്ടി ഇത് സിനിമയാക്കണം, ദിലീപ് ആയാലും പടം പിടിക്കാൻ കഴിവുള്ളവനാ. അതിന് എന്റെയടുത്ത് വരണം. കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വിളിച്ചില്ലെങ്കിലും ഞാൻ കാത്ത് കാത്തിരിക്കുകയാണ്. അതുപോലെ മോഹൻലാലും നല്ല പോലെ സിനിമയിൽ അഭിനയിക്കും.

ആർക്ക് എന്നെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നോ അവർക്ക് സഹായിക്കാം. വേറൊന്നിനുമല്ല എനിക്ക് ഒരു നേരത്തെ ആഹാരം കഴിക്കാൻ. ഈ കോടികളൊന്നും വന്നത് എന്റെ കൈയിൽ കിട്ടിയിട്ടില്ല. എട്ടേകാൽ ലക്ഷം കിട്ടി, ഇത്തിരി സ്വർണം മേടിച്ചു എന്നത് ശരിയാ,അതിന്റെ ബിൽ എന്റെ കൈയിലുണ്ട്.’-രാജേശ്വരി പറഞ്ഞു.

ഏഴു വർഷം മുൻപാണ് നിയമവിദ്യാർത്ഥിയായ ജിഷ സ്വന്തം വീട്ടിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. തുടർന്ന് ജിഷയുടെ കുടുംബത്തെ സഹായിക്കാനായി സഹായനിധി ആരംഭിച്ചിരുന്നു. ഇങ്ങനെ കിട്ടിയ പണം കൊണ്ട് വീടു വച്ചു നൽകുകയും ചെയ്തു. കൂടാതെ ബാക്കി പണം ജിഷയുടെ അമ്മയുടെ പേരിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ കയ്യിലെ പണമെല്ലാം തീർന്നു എന്നാണ് ഇവർ പറയുന്നത്.

- Advertisement -

നേരത്തെ ബ്രൂട്ടീഷ്യൽ പ്രയോഗത്തിലൂടെ വൈറലായ രാജേശ്വരിയുടെ പുതിയ വാക്കുകൾക്കും ട്രോൾ മഴയാണ് ലഭിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week