27.6 C
Kottayam
Sunday, June 7, 2026

ജിയോയുടെ രണ്ട് പുതിയ പ്ലാനുകൾ; 84 ദിവസം വാലിഡിറ്റി, കൂടുതൽ വിവരങ്ങൾ

Must read

മുംബൈ:ഒരു കൂട്ടം പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. 269 രൂപ മുതല്‍ 789 രൂപ വരെ വിവിധ നിരക്കുകളിലുള്ള ഈ പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ആകര്‍ഷകമായ ആനുകൂല്യങ്ങളും ജിയോ നല്‍കുന്നു. ജിയോ അവതരിപ്പിച്ച 84 ദിവസം വാലിഡിറ്റിയുള്ള രണ്ട് പുതിയ പ്ലാനുകളാണ് 739 രൂപ, 789 രൂപ എന്നിവ. 5ജി ഡാറ്റ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള പ്ലാനുകളാണിത്. ഈ പ്ലാനുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിയോ സാവന്‍ പ്രോ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

739 രൂപയുടെ പ്ലാന്‍

ആകെ 126 ജിബി ഡാറ്റയാണ് 84 ദിവസ കാലയളവില്‍ ഈ പ്ലാനിനൊപ്പം ലഭിക്കുക. അതായത് പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കാം. പ്രതിദിന ഡാറ്റാ ലിമിറ്റ് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 64 കെബിപിഎസിലേക്ക് ചുരുങ്ങും. അണ്‍ലിമിറ്റഡ് കോള്‍, ദിവസേന 100 എസ്എംഎസ്. എന്നിവയും ലഭിക്കും. ജിയോ സാവന്‍ പ്രോ, ജിയോ ടിവി, ജിയോ സിനിമ ഉള്‍പ്പടെയുള്ള വിവിധ ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും പ്ലാനിനൊപ്പം ലഭിക്കും.

789 രൂപയുടെ പ്ലാന്‍

- Advertisement -

മുമ്പ് പറഞ്ഞ പ്ലാനിന് സമാനമായ ആനുകൂല്യങ്ങള്‍ തന്നെയാണ് ഈ റീച്ചാര്‍ജിലും ലഭിക്കുക. 84 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയെല്ലാം ഇതിലുണ്ടാവും. എന്നാല്‍ ഈ പ്ലാനില്‍ 168 ജിബി അതിവേഗ ഡാറ്റ ലഭിക്കും അതായത്. ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാം. ജിയോ ആപ്പുകളും ലഭിക്കും.

- Advertisement -

അതേസമയം ജിയോ സാവന്‍ പ്രോ സബ്‌സ്‌ക്രിപ്ഷനോടുകൂടിയ മറ്റ് ചില പ്ലാനുകളും ജിയോ ഒരുക്കിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് ഡാറ്റ, 5ജി ലഭ്യത, ദിവസേന 100 എസ്എംഎസുകള്‍ എന്നിവയും താഴെ പറയുന്ന പ്ലാനുകള്‍ക്കൊപ്പം ലഭിക്കും.

  • 269 രൂപ- 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ 1.5 ജിബി പ്രതിദിന ഡാറ്റയുണ്ടാവും
  • 529 രൂപ – ഈ പ്ലാനില്‍ 56 ദിവസം വാലിഡിറ്റിയുണ്ടാവും. 1.5 ജിബി ആണ് പ്രതിദിന ഡാറ്റ
  • 589 രൂപ – 56 ദിവസം വാലിഡിറ്റിയില്‍ ദിവസേന 2 ജിബി ഡാറ്റ ഇതില്‍ ലഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week