News

അടിയന്തിര ഡേറ്റാ വായ്പ ഓഫറുമായി ജിയോ

ന്യൂഡല്‍ഹി: അടിയന്തിര ഡേറ്റാ വായ്പ ഓഫറുമായി പ്രമുഖ ടെലിക്കോം സേവനമായ ജിയോ. എമര്‍ജന്‍സി ഡേറ്റ ലോണ്‍ എന്ന പേരിലാണ് പുതിയ ഓഫര്‍ നിലവില്‍ വന്നിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ ഡേറ്റ വായ്പ എടുക്കുകയും അതിന്റെ പണം പിന്നീട് അടക്കുകയും ചെയ്യാം എന്നതാണ് ഈ ഓഫറിന്റെ സംവിശേഷത.

ഒരു ബേസ് പ്ലാനില്‍ ഒരു ജിബി ഡേറ്റയുടെ അഞ്ച് ഡേറ്റ പാക്കുകള്‍ വായ്പ എടുക്കാനാവും. 11 രൂപ നിരക്കിലാണ് ഡേറ്റ ലഭിക്കുക. ഇങ്ങനെ വായ്പ എടുക്കുന്ന ഡേറ്റയുടെ പണം പിന്നീട് നല്‍കിയാല്‍ മതിയാവും. മൈ ജിയോ ആപ്പില്‍ ഈ സേവനം ലഭ്യമാകും. മൈ ജിയോ ആപ്പ് തുറന്ന് മെനുവില്‍ നിന്ന് മൊബൈല്‍ വിഭാഗത്തിലെ ഡേറ്റ ലോണ്‍ എടുക്കണം. എമര്‍ജന്‍സി ഡേറ്റ ലോണ്‍ ബാനറിനടിയിലെ പ്രൊസീഡില്‍ ടാപ്പ് ചെയ്താല്‍ ഗെറ്റ് എമര്‍ജന്‍സി ഡേറ്റ എന്ന ഓപ്ഷനിലെത്തും. ഇതില്‍ ടാപ് ചെയ്ത് സേവനം ആക്ടിവേറ്റ് ആക്കാവുന്നതാണ്.

അതേസമയം, റിലയന്‍സ് ജിയോയും ഗൂഗിളും ചേര്‍ന്ന് വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍ വിപണിയില്‍ എത്തും. സെപ്റ്റംബര്‍ 10 ന് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.

വിപണിയിലെ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന 4 ജി ഫോണ്‍ ആയിരിക്കും ഇത്. എന്നാല്‍ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ ആഡ്രോയ്ഡ് അപ്ഡേഷനും സ്മാര്‍ട്ട് ക്യാമറ സംവിധാനവും ട്രാന്‍സലേഷന്‍ സൗകര്യത്തോടെയുമാകും ഫോണ്‍ ഇറക്കുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button