26 C
Kottayam
Tuesday, June 9, 2026

ജിയോ 5G ക്ക് വേണ്ടി സിം മാറ്റേണ്ട, ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്‌

Must read

കൊച്ചി:ഒടുവിൽ റിലയൻസ് ജിയോയുടെ 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കേരളത്തിലും എത്തിയിരിക്കുകയാണ്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെക്കൻഡിൽ ഒരു ജി.ബി.വരെ വേഗംനൽകുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. 5ജി സേവനം എങ്ങനെ ഉപയോ​ഗിക്കാമെന്ന് മനസിലാക്കാം.

കേരളത്തിൽ 5ജി ശൃംഖല സ്ഥാപിക്കാൻ റിലയൻസ് ജിയോ മുതൽമുടക്കിയിരിക്കുന്നത് 6,000 കോടി രൂപാണ്. കൊച്ചിയിൽ ‘ജിയോ ട്രൂ 5ജി’ സേവനം അവതരിപ്പിച്ച ചടങ്ങിൽ കമ്പനി സീനിയർ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ കെ.സി. നരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി ലഭ്യമാകാൻ തുടങ്ങിയതെങ്കിലും ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും.

- Advertisement -

2023 ജനുവരിയിൽ കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. 2023 ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലേക്കും 5ജി നെറ്റ്വർക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisement -

എയർടെലിന്റെ 5ജി സേവനങ്ങൾ കൊച്ചി നഗരപരിധിയിൽ ഇപ്പോൾത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെ ജിയോ കൂടിയെത്തിയതോടെ വരുന്നത് 5ജി വിപ്ലവമാണ്. 5ജി സേവനങ്ങൾ പൊതുജനങ്ങൾക്ക് മാത്രമല്ല, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും വളരെയധികം പ്രയോജനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

- Advertisement -

സെക്കൻഡിൽ ഒരു ജി.ബി. വരെ ഡേറ്റ വേഗമാണ് ജിയോ അവകാശപ്പെടുന്നത്. 4ജി ശൃംഖലയെ ആശ്രയിക്കാതെ പൂർണമായും സ്വതന്ത്രമായ സേവനമാണ് ‘ട്രൂ 5ജി’യിലൂടെ ജിയോ ഒരുക്കുന്നത്. അതിനാലാണ് ഈ വേഗം ഉറപ്പാക്കാനാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

5ജി സേവനങ്ങൾ എത്തിയതോടെ സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഐ.ടി., വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയ്ക്ക് ഡിജിറ്റൽ പരിവർത്തനം കൊണ്ടുവരാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും. സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എന്നിവയ്ക്കും ഇത് പ്രയോജനം ചെയ്യും.

ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി.), ബ്ലോക് ചെയിൻ, നിർമിത ബുദ്ധി (എ.ഐ.), ഡേറ്റ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്കും 5ജി മുതൽക്കൂട്ടാകും.

പ്രാരംഭഘട്ടത്തിൽ 5ജി സേവനങ്ങൾക്കായി ജിയോ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. 5ജി പിന്തുണയ്ക്കുന്ന മൊബൈൽ ഹാൻഡ് സെറ്റ് ഉള്ളവർക്കു മാത്രമേ സേവനം ഉപയോഗിക്കാനാകൂ. ജിയോ സിം മാറേണ്ടതില്ല. പോസ്റ്റ്പെയ്ഡ് കണക്ഷനോ 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീ പെയ്ഡ് പ്ലാനോ ഉപയോഗിക്കുന്നവർക്കാണ് സേവനം ലഭിക്കുക.

തുടക്കത്തിൽ ‘വെൽക്കം ഓഫർ’ ലഭിക്കുന്നവർക്ക് മാത്രമേ 5ജി സേവനം ഉപയോഗിക്കാനാകൂ. ഇത് അറിയാൻ മൊബൈലിലെ ‘മൈ ജിയോ’ ആപ്പ് തുറക്കുമ്പോൾ ‘വെൽക്കം ഓഫർ’ എന്ന് തെളിയുന്നുണ്ടോ എന്നു പരിശോധിക്കുക. അത് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ അത് തിരഞ്ഞെടുക്കുക.

ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്്വർക്കിൽ ജിയോ തിരഞ്ഞെടുക്കണം. തുടർന്ന് പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് എന്ന ഓപ്ഷനിൽ 5ജി തിരഞ്ഞെടുക്കുക. ഇതോടെ, ഫോണിന്റെ മുകളിൽ 5ജി അടയാളം തെളിയും. അതോടെ, 5ജി സേവനം ഉപയോഗിച്ചു തുടങ്ങാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോംഗോയിലെ എബോള വ്യാപനം; മരണം 101 കടന്നു,550 കേസുകൾ സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം

ഡി.ആർ.കോംഗോയിലെ(ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ) സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 550 ആയി ഉയർന്നു, 101 മരണങ്ങൾ ഉൾപ്പെടെയാണിത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടില്ലെന്നും കരുതൽ വേണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. പ്രദേശവാസികളിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക്...

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കടുത്ത നിയന്ത്രണം; അക്രഡിറ്റേഷൻ കാർഡുള്ളവരെയും ഗേറ്റിൽ തടയുന്നു

തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫിസ് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിത മേഖലയായ നോർത്ത് ബ്ലോക്കിലേക്ക്...

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് ട്രംപ്

വാഷിങ്ടൺ: അന്താരാഷ്ട്രതലത്തിൽ അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആർമിയുടെ പ്രമുഖ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതായി ഒഫീഷ്യൽ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടതായും...

തൃശ്ശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം; വിദ്യാലയ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണ് വാഹനങ്ങൾക്ക് നാശം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ അതിശക്തമായ മിന്നൽ ചുഴലിയിലും കനത്ത കാറ്റിലും വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് പലയിടങ്ങളിലും അപ്രതീക്ഷിതമായി...

ദേശീയ പാതയില്‍ മൂന്ന് കിലോമീറ്ററോളം വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി; കാരണം ഇതാണ്

കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞദിവസമാണ് ബസ്...

Popular this week