29.4 C
Kottayam
Wednesday, June 17, 2026

കൊടൈക്കനാലിലേക്ക് ടൂർ പോയ യുവാവിനെ കാണാതായിട്ട് 40 ദിവസം;കൈമലര്‍ത്തി ഒപ്പംപോയ കൂട്ടുകാര്‍ ദുരൂഹത

Must read

തൃശ്ശൂര്‍: കൊടൈക്കനാലിലേക്ക് സുഹൃത്തുക്കളുമൊത്ത് വിനോദയാത്ര പോയ യുവാവിനെ കാത്തുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് 40 ദിവസം പിന്നിടുന്നു. കാരമുക്ക് കോലാട്ട് വീട്ടില്‍ കെ.എസ്. അനന്തുവിനെയാണ് (19) കാണാതായതായി പരാതിയുള്ളത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. നവംബര്‍ ഒമ്പതിനാണ് അനന്തു ഉള്‍പ്പെട്ട അഞ്ചംഗ സംഘം കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്.

10-ന് രാത്രി കൊെടെക്കനാലില്‍ വെച്ച് സുഹൃത്തുമൊത്ത് കാറില്‍ പോയതിനുശേഷം അനന്തുവിനെ ആരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. ഇവര്‍ രണ്ടുപേരും സിറ്റിയില്‍നിന്ന് അഞ്ച് കി.മീ. അകലെയുള്ള താഴ്വാരത്തേക്ക് പോയതാണെന്നും ഈ സമയം മറ്റുള്ളവര്‍ ലോഡ്ജിലായിരുന്നെന്നും പറയുന്നു.

- Advertisement -

ഇടുങ്ങിയ വഴിയില്‍ കാര്‍ കുടുങ്ങുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടികളില്‍ ഇടിക്കുകയും ചെയ്തു. കാര്‍ പിന്നോട്ടെടുത്ത് പോരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ കാര്‍ ഉപേക്ഷിച്ചുപോയി. ഇതിനു ശേഷം അനന്തുവിനെ കണ്ടിട്ടില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. പിന്നീട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കാറുമായി നാട്ടിലേക്ക് തിരിച്ചെത്തി. കൂട്ടുകാരുടെ മറുപടിയില്‍ തൃപ്തിയില്ലാതെ വന്നതോടെ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മ ബിന്ദു അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.

- Advertisement -

പോലീസ് രണ്ട് തവണ കൊടൈക്കനാലില്‍ പോയെങ്കിലും ഫലമൊന്നുമുണ്ടായില്ല. അനന്തുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9497987140, 9544904343 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

Popular this week